ഏറ്റവും പുതിയവ

  ഇന്ത്യയിലെ ക്രൈസ്തവ സഭ സംസ്കാരവുമായി നടത്തുന്ന കൊടുക്കൽ വാങ്ങലുകളുടെ വലിയ ലോകത്തേക്കുള്ള കവാടം ആണ് ലുമെൻ ഇന്ത്യ. സഭക്ക് സംസ്കാരത്തിന്റെ വിവിധ ഘടകങ്ങളായ മാധ്യമം, രാഷ്ട്രീയം, കല, കായികം, ടുറിസം, സാമൂഹ്യ ക്രമം എന്നിവയുമായുള്ള ഇടപെടലുകളെ കുറിച്ചുള്ള വാർത്തകളും, വിശകലനങ്ങളും, നിലപാടുകളും വസ്തുനിഷ്ഠമായും, ചായ്‌വുകളില്ലാതെയും വായനക്കാരിലെത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
  സംസ്കാരത്തിന്റെ വലിയ വാഹകരും ദർപ്പണവും ആണ് മാധ്യമങ്ങൾ. സംസ്കാരത്തിന്റെ നിലനിൽപിന് മാധ്യമങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ടെങ്കിലും, ചായ്‌വുകൾ, സ്ഥാപിത താല്പര്യങ്ങൾ, എന്നിവ മാധ്യമങ്ങളെ വസ്തു നിഷ്ടം എന്നതിലുപരി വ്യക്തിനിഷ്ഠമായ ഒരു യാഥാർഥ്യമാക്കി മാറ്റിയിരിക്കുന്നു. ഈ മാറ്റങ്ങൾ സഭയുടെ അജപാലന പ്രേഷിത മേഖലകളെ വലിയതോതിൽ സ്വാധീനിച്ചിട്ടുണ്ട്. ഈ മേഖലകളിൽ ഗവേഷണം നടത്തുകയും ലളിതമായ ഭാഷയിൽ സാധാരണക്കാരുടെ കൈകളിലെത്തിക്കുകയും ചെയ്യുക എന്നതാണ് ലുമെൻ ഇന്ത്യയുടെ ദൗത്യം.
  ഈ സൈറ്റിലെ ഉള്ളടക്കം ഇന്ത്യയുടെ പ്രകാശമാകുവാൻ നിങ്ങളെ സഹായിക്കും എന്നാണു ഞങ്ങളുടെ പ്രതീക്ഷ. അത് നിങ്ങളെ കൂടുതൽ തെളിമയുള്ള ബോധ്യങ്ങളിലേക്കു നയിക്കും. നിങ്ങളുടെ ആശയങ്ങൾ പ്രകാശിപ്പിക്കുവാനുള്ള വേദിയാക്കി ഇതിനെ മാറ്റുക.
  സഭയെയും സംസ്കാരത്തെയും സംബന്ധിക്കുന്ന വാർത്തകൾ, വിശകലനങ്ങൾ, കാഴ്ചപ്പാടുകൾ
  അർപ്പണം

  സഭയും സംസ്കാരവും തമ്മിലുള്ള സംവാദത്തിന്റെ പാത

  സംസ്കാരങ്ങളുടെ സുവിശേഷ പ്രവർത്തനം, മനുഷ്യവംശത്തിനും അവന്റെ സാംസ്കാരികോന്നമനത്തിനും ഉള്ള പ്രതിരോധ കവചം
  അർപ്പണം