ഭൂമിയിൽ ആകെ രണ്ടു പക്ഷമേ ഉള്ളൂ.
പീഡിതർ
പീഡകർ
പീഡിതരുടെ കൂടെ അല്ലാത്തവർ എല്ലാം പീഡകർ ആണ്.
പീഡിതർ: ദരിദ്രർ, ദുർബലർ, സ്ത്രീകൾ, കുട്ടികൾ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവർ.
പീഡകർ: മേൽപറഞ്ഞ വിഭാഗങ്ങളെ മനസികമായോ, ശരീരികമായോ, സമൂഹ്യമായോ, സാമ്പത്തികമായോ ഞെരുക്കുന്നവർ, അതിന് ഒത്താശ ചെയ്യുന്നവർ, ആ പ്രവർത്തികളെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്നവർ, പീഡനം നടക്കുന്നു എന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്തവർ, തിരിച്ചറിഞ്ഞിട്ടും അത് അംഗീകരിക്കാത്തവർ, പീഡകരെ ന്യായീകരിക്കുന്നവർ, പീഡിതർക്കായി ഒന്നും ചെയ്യാത്തവർ, മൗനം പൂണ്ടിരിക്കുന്നവർ.
മണിപ്പൂർ ഒരു ദേശീയ വിഷയമായി സാധാരണക്കാർ പോലും ഏറ്റെടുത്തിരിക്കുന്നു. കാരണം അവരൊക്കെ ഏതെങ്കിലും വിധത്തിൽ പീഡിപ്പിക്കപ്പെടുന്നവർ ആണ്. 2013ലും 14ലും കാണാത്ത ദേശീയ ഭരണ വിരുദ്ധ വികാരം ആണ് വരും നാളുകളിൽ ഇൻഡ്യ കാണാൻ പോകുന്നത്.
അതിനെ അതിജീവിക്കാൻ ഫാസിസ്റ്റുകളും, ജനാധിപത്യ വിരോധികളും, മനുഷ്യത്വ ഹീനരും സർവ അടവുകളും പയറ്റും. ഇൻഡ്യയെ നൂറാറു കഷണങ്ങളായി അവർ ഭിന്നിപ്പിക്കും. പരസ്പര സംശയവും വെറുപ്പും സൃഷ്ടിക്കും.
നമ്മളോ, കൈകോർത്ത് നിന്ന് ഉറച്ച കാലടികളോടെ അതിനെ പൊരുതി തോല്പിക്കും. കാരണം ഇൻഡ്യ നമ്മുടേതാണ്.
Leave a Reply