Dr. Jose Vallikatt

Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Mary Taylor

You can have anything you want if you are willing to give up everything you have.

Author: Jose Vallikatt

  • യേശുവിന്റെ ഫ്ലോ അനുഭവം

    യേശുവിന്റെ ഫ്ലോ അനുഭവം

    ഇന്നത്തെ പുസ്തക പരിചയം അല്പം ആത്മ കഥാംശം ഉള്ളതാണ്. കഴിഞ്ഞ ദിവസം രണ്ടു പേര് എന്നെ ഫോൺ വിളിച്ചു, പ്രശംസിച്ചു കൊണ്ട് രണ്ടു പേരും ഒരു ചോദ്യം ചോദിച്ചു. “ഇത്ര ഊർജ്ജത്തോടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ എഴുതാൻ നിങ്ങൾക്ക് കരുത്ത് എങ്ങനെ ലഭിക്കുന്നു?” ഈ പുസ്തക പരിചയം എന്നെ കുറിച്ചുള്ള ഒരു സ്വയം പുകഴ്ത്തൽ അല്ല. നിങ്ങൾ ഏർപ്പെടുന്ന കർമ്മങ്ങളിൽ കൂടുതൽ ഏകാഗ്രതയും, ലക്ഷ്യബോധവും ആനന്ദാനുഭവവും ലഭിക്കാനുള്ള വഴിയാണ് ഈ പുസ്തകം. ഫ്ലോ: ദി സൈക്കോളജി ഓഫ് ഒപ്റ്റിമൽ…

  • മാപ്പ് ദുരാചാരം

    മാപ്പ് ദുരാചാരം

    കേരളം പാലിച്ചു പോരുന്ന ഏറ്റവും വൃത്തികെട്ട ദുരാചാരം ആണ് മാപ്പ് പറച്ചിൽ. മാസത്തിൽ നാല് മാപ്പ് വീതം പറഞ്ഞിട്ടു ഒരു ഉളുപ്പും ഇല്ലാതെ ഇരിക്കാൻ നിങ്ങൾക്ക് നാണമില്ലേ? ആറു വയസുകാരിയെ മാർക്കറ്റിൽ കൊന്നിട്ടാൽ മാപ്പ്. പരീക്ഷ കഴിഞ്ഞിറങ്ങുന്ന യുവതിയെ വണ്ടിയിടിച്ചു കൊല്ലുമ്പോൾ മാപ്പ് മാതാപിതാക്കളെ പുത്രൻ കൊല്ലുമ്പോൾ മാപ്പ് ഭർത്താവ് ഭാര്യയുടെ കഴുത്തു വെട്ടുമ്പോൾ മാപ്പ് ആശുപത്രിയിൽ യുവതിയായ ഡോക്ടറിനെ കൊല്ലുമ്പോൾ മാപ്പ് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് മരത്തിൽ കെട്ടി തൂക്കിയിട്ട് മാപ്പ്. വിശപ്പ് മൂത്ത പാവപ്പെട്ടവൻ…

  • പക്ഷം

    പക്ഷം

    ഭൂമിയിൽ ആകെ രണ്ടു പക്ഷമേ ഉള്ളൂ. പീഡിതർ പീഡകർ പീഡിതരുടെ കൂടെ അല്ലാത്തവർ എല്ലാം പീഡകർ ആണ്. പീഡിതർ: ദരിദ്രർ, ദുർബലർ, സ്ത്രീകൾ, കുട്ടികൾ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവർ. പീഡകർ: മേൽപറഞ്ഞ വിഭാഗങ്ങളെ മനസികമായോ, ശരീരികമായോ, സമൂഹ്യമായോ, സാമ്പത്തികമായോ ഞെരുക്കുന്നവർ, അതിന് ഒത്താശ ചെയ്യുന്നവർ, ആ പ്രവർത്തികളെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്നവർ, പീഡനം നടക്കുന്നു എന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്തവർ, തിരിച്ചറിഞ്ഞിട്ടും അത് അംഗീകരിക്കാത്തവർ, പീഡകരെ ന്യായീകരിക്കുന്നവർ, പീഡിതർക്കായി ഒന്നും ചെയ്യാത്തവർ, മൗനം പൂണ്ടിരിക്കുന്നവർ. മണിപ്പൂർ ഒരു…

  • മണിപ്പൂരും മതവും

    മണിപ്പൂരും മതവും

    “മണിപ്പൂർ മതങ്ങളുടെ സംഗമ ഭൂമിയാണ്…” എന്ന് പറഞ്ഞു ആരംഭിക്കുന്ന ഒരു ലേഖനം ആറെസ്സെസ്സ് മുഖപത്രമായ ഓർഗനൈസറിൽ മണിപ്പൂർ കലാപം പൊട്ടി പുറപ്പെട്ട രണ്ടാഴ്ച ആയപ്പോഴേക്കും (മെയ് 16) പ്രസിദ്ധീകരിക്കപ്പെട്ടു. മണിപ്പൂരിലുള്ള കാത്തലിക്, ബാപ്റ്റിസ്റ്റ്, പ്രെസ്ബിറ്റേറിയൻ, സെവൻത് ഡേ അഡ്വെൻറിസ്റ്റുകൾ തുടങ്ങി വിവിധ ക്രിസ്തീയ സമൂഹങ്ങൾ മിഷനറി പ്രവർത്തനങ്ങൾ സ്പോൺസർ ചെയ്യാൻ പണം ഒഴുക്കി എന്നും പ്രധാനമായും മെയ്തികളെ മതപരിവർത്തനം ചെയ്യുക എന്ന ലക്ഷ്യമാണ് അവർക്ക് ഉണ്ടായിരുന്നത് എന്നും വ്യക്തമായി പറയുന്നു. ഇക്കാര്യത്തിൽ 1970-കളുടെ അവസാനം മുതൽ കുക്കി…

  • സഭയും മർദ്ദിത പക്ഷവും

    സഭയും മർദ്ദിത പക്ഷവും

    ഈ കാലഘട്ടത്തിലെ മനുഷ്യരുടെ, പ്രത്യേകിച്ച് ദരിദ്രരോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ കഷ്ടപ്പെടുന്നവരോ ആയവരുടെ, സന്തോഷങ്ങളും പ്രതീക്ഷകളും, സങ്കടങ്ങളും ഉത്കണ്ഠകളും, തീർച്ചയായും ക്രിസ്തുവിന്റെ അനുയായികളുടെ സന്തോഷങ്ങളും പ്രതീക്ഷകളും, സങ്കടങ്ങളും ആകുലതകളും കൂടിയാണ്… ആയതിനാൽ, മനുഷ്യന്റെ ശ്രേഷ്ഠമായ ഭാഗധേയം പ്രഖ്യാപിക്കുകയും അവനിൽ വിതയ്ക്കപ്പെട്ട ദൈവതുല്യമായ ബീജത്തെ ഉയർത്തുകയും ചെയ്യുന്ന ഈ പരിശുദ്ധ സൂനഹദോസ്, എല്ലാ മനുഷ്യരുടെയും ലക്ഷ്യത്തോട് യോജിക്കുന്ന സാഹോദര്യം വളർത്തിയെടുക്കുന്നതിന് സഭയുടെ സത്യസന്ധമായ സഹായം മനുഷ്യരാശിക്ക് മുഴുവൻ വാഗ്ദാനം ചെയ്യുന്നു. വത്തിക്കാൻ സൂനഹദോസ് രേഖകളിലെ ‘സഭ ആധുനിക ലോകത്തിൽ’…

  • മുദ്രാവാക്യങ്ങൾ

    മുദ്രാവാക്യങ്ങൾ

    1985 ലോ 86ലോ മറ്റോ ആണ് ഞാൻ ഒരു രാഷ്ട്രീയ ജീവി ആയത്. അന്നെനിക്ക് 13ഓ 14ഓ വയസ് പ്രായമേ ഉള്ളൂ. പി എം ആന്റണി എഴുതിയ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിനെതിരെ ആലപ്പുഴയെ ജന സാന്ദ്രമാക്കിക്കൊണ്ടു നടത്തിയ പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ മുതിർന്ന വിശ്വാസികൾക്കൊപ്പം കുട്ടികളോടും ആവശ്യപ്പെട്ടിരുന്നു. (ഇന്നായിരുന്നെങ്കിൽ അത്തരം പ്രതിഷേധങ്ങൾക്ക് ഞാൻ പോവില്ല. അതല്ല നമ്മുടെ വിഷയം.) ആലപ്പുഴയിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളെയും സംഘടിപ്പിച്ചു നടത്തിയ പ്രതിഷേധം അക്ഷരാർത്ഥത്തിൽ വിശ്വാസ സാഗരം ആയിരുന്നെങ്കിലും,…

  • നിശബ്ദ നേതൃത്വം

    നിശബ്ദ നേതൃത്വം

    ചില നേതാക്കന്മാർ അവരുടെ മരണ ശേഷവും ലോകത്തെ നയിച്ച് കൊണ്ടിരിക്കുകയാണ്. ജീവിച്ചിരുന്നപ്പോൾ അദൃശ്യമായിരുന്ന അവരുടെ ജനപ്രിയത മരണ ശേഷം കൂടുതൽ ദൃശ്യമാകുന്നത് കണ്ടു നാം വിസ്മയപ്പെട്ട ദിവസങ്ങളാണ് കഴിഞ്ഞു പോയത്. ആ ജനപ്രിയത വൈകാരികമായ രീതിയിൽ വില്ക്കപ്പെടുകയും കാശാക്കപ്പെടുകയും ചെയുന്നുണ്ട്, അത് പോലൊരു ജനപ്രിയത തങ്ങൾക്കും ലഭിക്കണമെന്ന് നേതൃത്വത്തിലേക്ക് കാലെടുത്തു വച്ചിരിക്കുന്ന ആരും കൊതിക്കുന്നുമുണ്ട്. എന്നാൽ ആ നേതാക്കന്മാർ, എങ്ങനെ ഉണ്ടാകുന്നു, അവരുടെ ജനപ്രിയതയുടെ കാരണം എന്താണ് എന്നൊന്നും ബുദ്ധിപരമായി വിശ്ലേഷണം ചെയ്യുന്നവർ കുറവാണ്. നേതൃത്വത്തെ കുറിച്ചുള്ള…

  • നിർമ്മിത ബുദ്ധിയിലെ പരിശുദ്ധാത്മാവ്

    നിർമ്മിത ബുദ്ധിയിലെ പരിശുദ്ധാത്മാവ്

    കേരളത്തിലെ സീറോ മലബാർ സഭയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടു ഏതാണ്ട് നാലഞ്ചു വർഷങ്ങൾ ആകുന്നു. പരിഹരിക്കപ്പെടുന്നതിനു പകരം അത് ഒന്നൊന്നായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സർവാഭരണ വിഭൂഷിതയായ ഒരു വധുവിനെ പോലെ പരിലസിക്കേണ്ട സഭയുടെ മുഖത്തെ കറുത്ത കറയാണ് അടഞ്ഞു കിടക്കുന്ന ഒരു കത്തീഡ്രൽ ദേവാലയം രൂപതയിലെ വൈദികർ രണ്ടാമതൊരു നീതിയജ്ഞം നടത്തുകയാണ്. സഭയിലെ പല പ്രശ്നങ്ങളെക്കുറിച്ചും ഞാൻ പലവുരു എഴുതിയിട്ടുണ്ടെങ്കിലും എറണാകുളം രൂപതയുടെ പ്രശ്നങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ഒരു ലേഖനം പോലും ഇത് വരെയും എഴുതിയിട്ടില്ല.…

  • മത നിയമങ്ങൾ, രാഷ്ട്ര നിയമങ്ങൾ

    മത നിയമങ്ങൾ, രാഷ്ട്ര നിയമങ്ങൾ

    സാമൂഹ്യ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു വോക്‌സ് പോപ്പ് വീഡിയോയിലെ ചോദ്യം മത നിയമങ്ങളാണോ രാഷ്ട്ര നിയമങ്ങളാണോ നല്ലത്? എന്നതായിരുന്നു. വിവിധ പ്രായത്തിലും വിഭാഗങ്ങളിലും പെട്ട ഏഴോ എട്ടോ പ്രതികരണക്കാരിൽ മിക്കവരും രാഷ്ട്ര നിയമങ്ങൾക്ക് മത നിയമങ്ങളെക്കാൾ പ്രസക്തി ഉണ്ട് എന്ന അഭിപ്രായക്കാർ ആയിരുന്നു എന്നത് സന്തോഷം നൽകി. മതനിയമങ്ങൾ ചില സാഹചര്യങ്ങളിൽ നല്ലതാണ് എന്നും, അത് വ്യക്തിപരമാണ് എന്നും ഒന്നോ രണ്ടോ പേര് അഭിപ്രായപ്പെട്ടെങ്കിലും മത നിയമങ്ങൾ പരമോന്നതവും അവസാന വാക്കും ആണ് എന്ന്…