Dr. Jose Vallikatt

Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Mary Taylor

You can have anything you want if you are willing to give up everything you have.

Category: Church and Politics

  • പക്ഷം

    പക്ഷം

    ഭൂമിയിൽ ആകെ രണ്ടു പക്ഷമേ ഉള്ളൂ. പീഡിതർ പീഡകർ പീഡിതരുടെ കൂടെ അല്ലാത്തവർ എല്ലാം പീഡകർ ആണ്. പീഡിതർ: ദരിദ്രർ, ദുർബലർ, സ്ത്രീകൾ, കുട്ടികൾ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവർ. പീഡകർ: മേൽപറഞ്ഞ വിഭാഗങ്ങളെ മനസികമായോ, ശരീരികമായോ, സമൂഹ്യമായോ, സാമ്പത്തികമായോ ഞെരുക്കുന്നവർ, അതിന് ഒത്താശ ചെയ്യുന്നവർ, ആ പ്രവർത്തികളെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്നവർ, പീഡനം നടക്കുന്നു എന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്തവർ, തിരിച്ചറിഞ്ഞിട്ടും അത് അംഗീകരിക്കാത്തവർ, പീഡകരെ ന്യായീകരിക്കുന്നവർ, പീഡിതർക്കായി ഒന്നും ചെയ്യാത്തവർ, മൗനം പൂണ്ടിരിക്കുന്നവർ. മണിപ്പൂർ ഒരു…

  • മണിപ്പൂരും മതവും

    മണിപ്പൂരും മതവും

    “മണിപ്പൂർ മതങ്ങളുടെ സംഗമ ഭൂമിയാണ്…” എന്ന് പറഞ്ഞു ആരംഭിക്കുന്ന ഒരു ലേഖനം ആറെസ്സെസ്സ് മുഖപത്രമായ ഓർഗനൈസറിൽ മണിപ്പൂർ കലാപം പൊട്ടി പുറപ്പെട്ട രണ്ടാഴ്ച ആയപ്പോഴേക്കും (മെയ് 16) പ്രസിദ്ധീകരിക്കപ്പെട്ടു. മണിപ്പൂരിലുള്ള കാത്തലിക്, ബാപ്റ്റിസ്റ്റ്, പ്രെസ്ബിറ്റേറിയൻ, സെവൻത് ഡേ അഡ്വെൻറിസ്റ്റുകൾ തുടങ്ങി വിവിധ ക്രിസ്തീയ സമൂഹങ്ങൾ മിഷനറി പ്രവർത്തനങ്ങൾ സ്പോൺസർ ചെയ്യാൻ പണം ഒഴുക്കി എന്നും പ്രധാനമായും മെയ്തികളെ മതപരിവർത്തനം ചെയ്യുക എന്ന ലക്ഷ്യമാണ് അവർക്ക് ഉണ്ടായിരുന്നത് എന്നും വ്യക്തമായി പറയുന്നു. ഇക്കാര്യത്തിൽ 1970-കളുടെ അവസാനം മുതൽ കുക്കി…

  • സഭയും മർദ്ദിത പക്ഷവും

    സഭയും മർദ്ദിത പക്ഷവും

    ഈ കാലഘട്ടത്തിലെ മനുഷ്യരുടെ, പ്രത്യേകിച്ച് ദരിദ്രരോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ കഷ്ടപ്പെടുന്നവരോ ആയവരുടെ, സന്തോഷങ്ങളും പ്രതീക്ഷകളും, സങ്കടങ്ങളും ഉത്കണ്ഠകളും, തീർച്ചയായും ക്രിസ്തുവിന്റെ അനുയായികളുടെ സന്തോഷങ്ങളും പ്രതീക്ഷകളും, സങ്കടങ്ങളും ആകുലതകളും കൂടിയാണ്… ആയതിനാൽ, മനുഷ്യന്റെ ശ്രേഷ്ഠമായ ഭാഗധേയം പ്രഖ്യാപിക്കുകയും അവനിൽ വിതയ്ക്കപ്പെട്ട ദൈവതുല്യമായ ബീജത്തെ ഉയർത്തുകയും ചെയ്യുന്ന ഈ പരിശുദ്ധ സൂനഹദോസ്, എല്ലാ മനുഷ്യരുടെയും ലക്ഷ്യത്തോട് യോജിക്കുന്ന സാഹോദര്യം വളർത്തിയെടുക്കുന്നതിന് സഭയുടെ സത്യസന്ധമായ സഹായം മനുഷ്യരാശിക്ക് മുഴുവൻ വാഗ്ദാനം ചെയ്യുന്നു. വത്തിക്കാൻ സൂനഹദോസ് രേഖകളിലെ ‘സഭ ആധുനിക ലോകത്തിൽ’…

  • മുദ്രാവാക്യങ്ങൾ

    മുദ്രാവാക്യങ്ങൾ

    1985 ലോ 86ലോ മറ്റോ ആണ് ഞാൻ ഒരു രാഷ്ട്രീയ ജീവി ആയത്. അന്നെനിക്ക് 13ഓ 14ഓ വയസ് പ്രായമേ ഉള്ളൂ. പി എം ആന്റണി എഴുതിയ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിനെതിരെ ആലപ്പുഴയെ ജന സാന്ദ്രമാക്കിക്കൊണ്ടു നടത്തിയ പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ മുതിർന്ന വിശ്വാസികൾക്കൊപ്പം കുട്ടികളോടും ആവശ്യപ്പെട്ടിരുന്നു. (ഇന്നായിരുന്നെങ്കിൽ അത്തരം പ്രതിഷേധങ്ങൾക്ക് ഞാൻ പോവില്ല. അതല്ല നമ്മുടെ വിഷയം.) ആലപ്പുഴയിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളെയും സംഘടിപ്പിച്ചു നടത്തിയ പ്രതിഷേധം അക്ഷരാർത്ഥത്തിൽ വിശ്വാസ സാഗരം ആയിരുന്നെങ്കിലും,…

  • മത നിയമങ്ങൾ, രാഷ്ട്ര നിയമങ്ങൾ

    മത നിയമങ്ങൾ, രാഷ്ട്ര നിയമങ്ങൾ

    സാമൂഹ്യ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു വോക്‌സ് പോപ്പ് വീഡിയോയിലെ ചോദ്യം മത നിയമങ്ങളാണോ രാഷ്ട്ര നിയമങ്ങളാണോ നല്ലത്? എന്നതായിരുന്നു. വിവിധ പ്രായത്തിലും വിഭാഗങ്ങളിലും പെട്ട ഏഴോ എട്ടോ പ്രതികരണക്കാരിൽ മിക്കവരും രാഷ്ട്ര നിയമങ്ങൾക്ക് മത നിയമങ്ങളെക്കാൾ പ്രസക്തി ഉണ്ട് എന്ന അഭിപ്രായക്കാർ ആയിരുന്നു എന്നത് സന്തോഷം നൽകി. മതനിയമങ്ങൾ ചില സാഹചര്യങ്ങളിൽ നല്ലതാണ് എന്നും, അത് വ്യക്തിപരമാണ് എന്നും ഒന്നോ രണ്ടോ പേര് അഭിപ്രായപ്പെട്ടെങ്കിലും മത നിയമങ്ങൾ പരമോന്നതവും അവസാന വാക്കും ആണ് എന്ന്…

  • ജാതിയും മതവും ആനുകൂല്യങ്ങളും

    ജാതിയും മതവും ആനുകൂല്യങ്ങളും

    മത പരിവർത്തനം ഒരു വ്യക്തിയുടെ ജാതിയിൽ മാറ്റം വരുത്തില്ലെന്ന് കഴിഞ്ഞ ദിവസത്തെ ഒരു വിധിയിലൂടെ കേരള ഹൈക്കോടതി വ്യക്തമാക്കി. പട്ടികവർഗ സമുദായമായ ‘പണിയ’ സമുദായത്തിൽ പെട്ട ഒരു വ്യക്തി നൽകിയ ഹർജിയിന്മേലാണ് വിധി. ഹർജിക്കാരൻ പണിയ സമുദായത്തിലാണ് ജനിച്ചത്. ഗോത്രത്തിന് സ്വതേയുള്ള പിന്നാക്കാവസ്ഥയിലാണ് അദ്ദേഹം വളർന്നു വന്നത്. ഈ വ്യക്തിയുടെ പിതാവ് ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ പെട്ടയാളാണ്. ക്രിസ്ത്യാനിയാണ് എന്ന് തെളിയിക്കാൻ സമർപ്പിച്ച രേഖകളിൽ ഹർജിക്കാരൻ ഹിന്ദു പണിയ സമുദായത്തിൽ നിന്ന് മതം മാറിയതാണെന്ന് വെളിപ്പെടുത്തുന്നുണ്ട്.…

  • ഫാസിസത്തിന്റെ ഘട്ടങ്ങൾ

    ഫാസിസത്തിന്റെ ഘട്ടങ്ങൾ

    മധ്യപ്രദേശിലെ ഇൻഡോറിൽ ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വൈദികരുടെയും സന്യസ്തരുടെയും വിവരങ്ങളും കണക്കും രേഖപ്പെടുത്തി നൽകാൻ ഒരു പെർഫോമ കൊടുത്തു എന്നതാണ് ഇന്നത്തെ ചൂടുള്ള വാർത്ത. മുൻവർഷങ്ങളിൽ പല സ്ഥലങ്ങളിലും ഇത്തരം അനാവശ്യ നടപടികൾ സർക്കാരും അനുബന്ധ വിഭാഗങ്ങളും നടത്തിയിട്ടുണ്ട് സമൂഹങ്ങളെ അനാവശ്യമായി ഭയപ്പെടുത്തുക, സമൂഹ നിർമ്മിതിക്കായി അവർ ചെയ്തുവരുന്ന നിരവധി സേവന പ്രവർത്തനങ്ങളെ അവഗണിച്ചു അവരെ അന്യരായോ, വരത്തരായോ വേണ്ടാത്ത ജോലികളിൽ ഏർപ്പെടുന്നവരായോ ഒക്കെ ചിത്രീകരിക്കാൻ ഇത്തരം നടപടികൾക്ക് സാധിക്കും. ന്യൂനപക്ഷങ്ങളായ ഈ സമൂഹങ്ങൾ അരക്ഷിതാവസ്ഥയിലാവും. അവരുടെ…

  • ബാബേൽ മുതൽ ജറുസലം വരെ

    ബാബേൽ മുതൽ ജറുസലം വരെ

    ബൈബിൾ കഥ അനുസരിച്ചു ബാബേലിലെ ജനങ്ങൾ സാങ്കേതിക തികവ് (ഇഷ്ടിക എന്ന മഹാ സംഭവം) ആർജ്ജിച്ച കാലത്താണ് ഭാഷകൾ ഭിന്നിച്ചത്. അവരുടെ അഹങ്കാരം കാരണം അവർക്കിട്ട് ദൈവം ഒന്നു താങ്ങിയതാണ് എന്നൊക്കെയുള്ള സരോപദേശം ആ കഥയിൽ നിന്ന് എടുക്കുന്നവർ ഉണ്ട്. ഏതായാലും വിവിധ ഭാഷകൾ ഉണ്ടായി എന്നതിനേക്കാൾ, ആളുകൾ തമ്മിൽ പരസ്പരം മനസിലാക്കാൻ സാധിക്കാത്ത വിധത്തിൽ ആശയക്കുഴപ്പം ഉണ്ടായി എന്ന സാരാംശം നമുക്ക് സ്വീകരിക്കാം. ഭാഷാ ഭിന്നതകളുടെ പല നൂറ്റാണ്ടുകൾക്ക് ശേഷം ക്രിസ്തു വന്നു. ഒരു പുതിയ…

  • ഐക്യദാർഢ്യം, എന്താണത്?

    ഐക്യദാർഢ്യം, എന്താണത്?

    മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ ഉന്മൂലനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്രൈസ്തവ വൈദികരും സന്യാസിനികളും അധികമായി ഉപയോഗിച്ച് കണ്ട ഒരു വാക്ക് ആണ് ഐക്യദാർഢ്യം എന്നത്. കത്തോലിക്കാ സഭയുടെ സാമൂഹ്യ പഠനങ്ങളിലെ ഒരു പ്രധാന പ്രമേയം ആണ് ഐക്യദാർഢ്യം. എന്നാൽ രാഷ്ട്രീയ പാർട്ടികൾ സാധാരണ ഉപയോഗിക്കുന്ന അർത്ഥത്തിലാണോ കത്തോലിക്കാ സഭ അത് ഉപയോഗിക്കുന്നത്? ഐക്യദാർഢ്യം എന്നത് പ്രധാനമായും രണ്ടു തരത്തിലാണ് ക്രൈസ്തവർ മനസിലാക്കുന്നത് എന്ന് തോന്നുന്നു. പീഡിതരോ ചൂഷിതരോ ആയ വ്യക്തികൾക്കോ സമൂഹങ്ങൾക്കോ വേണ്ടി പ്രാർത്ഥിക്കുക എന്നതാണ്…

  • കമ്യൂണിസത്തിന്റെ പരാജയങ്ങൾ

    കമ്യൂണിസത്തിന്റെ പരാജയങ്ങൾ

    കമ്യൂണിസത്തിന്റെ ഏറ്റവും വലിയ ശത്രു ദൈവവും മതവുമാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ആധാരശില പദാർത്ഥവാദം അഥവാ മറ്റീരിയലിസം ആണ്. അതായത് ദൃശ്യപ്രപഞ്ചം പദാർത്ഥം ആണ്, അതിനാൽ തന്നെ ആത്മാവ്, ചൈതന്യം, എന്നിവ ഒന്നും സ്ഥിതി ചെയ്യുന്നില്ല. അതേ കാരണത്താൽ തന്നെ അവയെ സൃഷ്‌ടിച്ച ദൈവം എന്ന ശക്തിയെ അവർ നിഷേധിക്കുന്നു. മതത്തെ നിഷേധിക്കാനുള്ള മാർക്സിന്റെ കാരണം പ്രധാനമായും അക്കാലത്ത് സഭ ഫ്യൂഡൽ ക്രമങ്ങളെ പരിപാലിച്ചിരുന്നു എന്നതായിരുന്നു. മനുഷ്യന്റെ ദാരിദ്ര്യത്തിനും, വർഗ്ഗ വിവേചനത്തിനും കാരണം മതമായിരുന്നു എന്ന് കരുതിയ മാർക്‌സും,…