Dr. Jose Vallikatt

Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Mary Taylor

You can have anything you want if you are willing to give up everything you have.

,

കമ്യൂണിസത്തിന്റെ പരാജയങ്ങൾ

Posted by

കമ്യൂണിസത്തിന്റെ ഏറ്റവും വലിയ ശത്രു ദൈവവും മതവുമാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ആധാരശില പദാർത്ഥവാദം അഥവാ മറ്റീരിയലിസം ആണ്. അതായത് ദൃശ്യപ്രപഞ്ചം പദാർത്ഥം ആണ്, അതിനാൽ തന്നെ ആത്മാവ്, ചൈതന്യം, എന്നിവ ഒന്നും സ്ഥിതി ചെയ്യുന്നില്ല. അതേ കാരണത്താൽ തന്നെ അവയെ സൃഷ്‌ടിച്ച ദൈവം എന്ന ശക്തിയെ അവർ നിഷേധിക്കുന്നു. മതത്തെ നിഷേധിക്കാനുള്ള മാർക്സിന്റെ കാരണം പ്രധാനമായും അക്കാലത്ത് സഭ ഫ്യൂഡൽ ക്രമങ്ങളെ പരിപാലിച്ചിരുന്നു എന്നതായിരുന്നു. മനുഷ്യന്റെ ദാരിദ്ര്യത്തിനും, വർഗ്ഗ വിവേചനത്തിനും കാരണം മതമായിരുന്നു എന്ന് കരുതിയ മാർക്‌സും, ലെനിനും, ഏംഗൽസും ഒക്കെ സർവശക്തിയും ഉപയോഗിച്ച് മതത്തിന്റെ ഘടനകളെ ആക്രമിച്ചു.

ചരിത്രബോധമില്ലാത്ത കഴുതകളാണ് തങ്ങളെന്ന് തെളിയിക്കാൻ കമ്യൂണിസ്റ്റുകൾ എക്കാലവും മുൻപന്തിയിലായിരുന്നു. ഇപ്പോഴും.

നമുക്ക് നഷ്ടപ്പെടാൻ കൈ വിലങ്ങുകൾ മാത്രമേ ഉള്ളൂ എന്ന വ്യാജം സാധാരണ അധ്വാന വർഗ്ഗ മനുഷ്യരുടെ തലയിലേക്ക് കയറ്റിയ കമ്യൂണിസ്റ്റ് നേതാക്കൾ എക്കാലവും വ്യാജ നിർമ്മിതികൾ കൊണ്ട് മനുഷ്യരെ മയക്കുന്ന കറുപ്പായി മാറി എന്ന് മാത്രമല്ല, ഒരിക്കലും രക്ഷപിടിക്കാൻ പറ്റാത്ത വിധത്തിൽ സാധാരണക്കാരന്റെ ജീവിതത്തെ കുരുക്കി ഇട്ടു.

കഠിനാധ്വാനികളായ മനുഷ്യർ പ്രയത്നത്തിലൂടെ ലോക സാമ്പത്തിക വ്യവസ്ഥിതിയെ കെട്ടിപ്പടുത്തിരുന്ന ഒരു കാലഘട്ടത്തിൽ മനുഷ്യ യാഥാർഥ്യങ്ങളെ മൂലധനത്തിന്റെ കണ്ണിലൂടെ താത്വികവത്കരിച്ചു അണികളെ ചൂഷണം ചെയ്യുകയും, അവരെ അലസരും അക്രമികളും, അന്യന്റെ വിയർപ്പിൽ നിന്ന് അർഹതയില്ലാത്ത അന്നം കഴിക്കുന്നവരുമാക്കി മാറ്റി എന്നതാണ് കമ്മൂണിസം ലോകത്തിനു പകർന്ന ഏക നേട്ടം!

കമ്മ്യൂണിസ്റ്റുകൾ തന്നെ ആയിരുന്ന സൈദ്ധാന്തികർ പലവിധത്തിൽ കമ്യൂണിസവും മാർക്സിസവും അപ്രസക്തവുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യം അശ്ശേഷം ഇല്ലാത്ത പ്രത്യയ ശാസ്ത്രമാണ് അത്. വ്യക്തികളുടെ ക്ഷേമത്തിന് ഉപരിയായി ഭരണകൂടത്തിന്റെ ക്ഷേമത്തിനു മുൻഗണന നൽകുന്ന പാർട്ടിയായി പ്രസ്ഥാനം മാറി. വർഗസമരത്തിനും ഭരണകൂടത്തിന്റെ പങ്കിനും ഊന്നൽ നൽകുന്നത് അഭിപ്രായ സ്വാതന്ത്ര്യം, മതം, സംഘടന എന്നിവയുൾപ്പെടെയുള്ള വ്യക്തിസ്വാതന്ത്ര്യങ്ങളെ പരിമിതപ്പെടുത്തി.

കമ്മ്യൂണിസം മുന്നോട്ട് വെച്ച കേന്ദ്രീകൃത ആസൂത്രിത സമ്പദ്‌വ്യവസ്ഥകൾ പലപ്പോഴും കാര്യക്ഷമതയില്ലായ്മ, പുതുമയില്ലായ്മ, വിഭവവിതരണത്തിലെ അപാകതകൾ എന്നിവയാൽ വലഞ്ഞു. വിപണിയെ തമസ്കരിക്കുക വഴി ഉൽപ്പാദനക്ഷമത കുറയുന്നതിനും വളർച്ചാ മുരടിപ്പിനും സാമ്പത്തിക സ്തംഭനത്തിനും കാരണമായി.

മറ്റൊരു പ്രത്യയ ശാസ്ത്രങ്ങളും രാഷ്ട്രീയ ശൈലികളും ലോകത്ത് നിലനിൽക്കരുത് എന്ന പക്ഷക്കാരാണ് കമ്മ്യൂണിസ്റ്റുകൾ. തരം കിട്ടിയാൽ ബഹുസ്വരതയെ അവർ നിർമ്മാർജ്ജനം ചെയ്യും. എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ പ്രവർത്തിക്കുന്നുവോ അവിടെയൊക്കെ രാഷ്ട്രീയ ബഹുസ്വരതയെയും വിയോജിപ്പിനെയും ബദൽ പ്രത്യയശാസ്ത്രങ്ങളെയും അടിച്ചമർത്താൻ പ്രവണത കാണിക്കുന്നതായി നമുക്ക് കാണാം. ഭരണകക്ഷിയുടെ കൈകളിൽ അധികാരം കേന്ദ്രീകരിക്കുന്നത് സ്വേച്ഛാധിപത്യം, പരിമിതമായ രാഷ്ട്രീയ പങ്കാളിത്തം, പരിശോധനകളുടെയും സന്തുലിതാവസ്ഥയുടെയും അഭാവം എന്നിവയിലേക്ക് നയിച്ചിട്ടുണ്ട്.

തങ്ങളുടെ തല്പര കക്ഷികളെ അല്ലാതെ മറ്റാരെയും വളരുവാൻ പ്രോത്സാഹിപ്പിക്കുകയോ നവീകരിക്കുകയോ ചെയ്യാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ. സ്വകാര്യ സ്വത്തിന്റെയും ലാഭമോഹത്തിന്റെയും അഭാവം, സംരംഭകത്വ മനോഭാവത്തെ തളർത്തുകയും ഉൽപ്പാദനക്ഷമതയെയും സാങ്കേതിക പുരോഗതിയെയും മുരടിപ്പിക്കുകയും ചെയ്യുമെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ പ്രായോഗിക കമ്യൂണിസ്റ്റുകളാകട്ടെ അനുപാതത്തിനും അതീതമായി സ്വകാര്യ സമ്പത്തു കുന്നുകൂട്ടുന്നവരാണ് എന്ന് ചരിത്രം നമുക്ക് മനസിലാക്കി തന്നിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസങ്ങളും ദുരുപയോഗങ്ങളും നടത്തിയവരാണ് കമ്മ്യൂണിസ്റ്റ്കാർ. കൂട്ട അടിച്ചമർത്തൽ, രാഷ്ട്രീയ ശുദ്ധീകരണം, നിർബന്ധിത തൊഴിൽ ക്യാമ്പുകൾ, വിയോജിപ്പുള്ള ശബ്ദങ്ങളെ അടിച്ചമർത്തൽ എന്നിവയുടെ ഉദാഹരണങ്ങൾ ചരിത്രത്തിൽ നമുക്ക് കാണാം.

ഇതൊക്കെ പ്രത്യയശാസ്ത്രപരവും, പ്രയോഗപരവുമായി കമ്യൂണിസം പരാജയപ്പെട്ടതിനെക്കുറിച്ചുള്ള പണ്ഡിതരുടെ വിലയിരുത്തലുകൾ ആണ്. എവിടെയെങ്കിലും കമ്മ്യൂണിസം ശേഷിക്കുന്നെങ്കിൽ പ്രായോഗികതയിലൂന്നിയ ഹൈബ്രിഡ് പ്രത്യയശാസ്ത്രം കമ്യൂണിസം എന്ന പഴയ ബ്രാൻഡ് നെറ്റിയിൽ ഒട്ടിച്ചിട്ടുള്ള ഒന്നാണ്. ചരിത്രത്തിൽ ഒരു പ്രസക്തിയുമില്ലാത്ത ഈ പ്രത്യയശാസ്ത്രം, നിരവധി സമൂഹങ്ങളെയും മനുഷ്യരെയും ചുരുങ്ങി പോകാൻ മാത്രം സഹായിച്ചിട്ടുള്ള ഈ രാഷ്ട്രീയം കേരളത്തിൽ അനതിവിദൂര ഭാവിയിൽ കെട്ടു പോകും. നിലനിൽക്കാൻ മാത്രം എന്താണ് അവർ ചെയ്തിട്ടുള്ളത്? മിടുക്കരായ കേരള മക്കൾ ചോരയും നീരും കൊടുത്തു സൃഷ്‌ടിച്ച നവോത്ഥാനം സ്വന്തം പേരിലാക്കി ഘോഷിക്കുന്നു, ക്രൈസ്തവർ അടക്കമുള്ള സമുദായങ്ങൾ ഇവിടെ വളർത്തിക്കൊണ്ടു വന്ന വിദ്യാഭ്യാസവും ആരോഗ്യവും നശിപ്പിക്കുകയും, അതിന്റെ നേട്ടങ്ങൾ സ്വന്തം മഹത്വമാക്കി അവതരിപ്പിക്കുന്നു, അധ്വാന വർഗ്ഗത്തിന് പണിയില്ലാതാക്കി എന്നതല്ലാതെ, എത്ര തൊഴിലുകൾ, വ്യവ്യസായങ്ങൾ, സംരംഭങ്ങൾ ഒക്കെ വളരാൻ ഇവർ കാരണമാക്കി.

പുതിയ തലമുറ ചിന്തിക്കുന്നു, ചോദ്യങ്ങൾ ചോദിക്കുന്നു, പാർട്ടി മാത്രമല്ല, നിങ്ങൾ ഭരിച്ചും അല്ലാതെയും മുടിപ്പിച്ച കേരളം വിടുന്നു. അതിന്റെ അസ്ക്യത ആണ് ചില അഭിനവ താത്വിക ആചാര്യന്മാർക്ക്.

Leave a Reply

Your email address will not be published. Required fields are marked *