Dr. Jose Vallikatt

Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Mary Taylor

You can have anything you want if you are willing to give up everything you have.

നാം എത്തപ്പെട്ടിരിക്കുന്ന ദശാസന്ധി

Posted by

ഈ പോസ്റ്റ് ചെയ്തിരിക്കുന്ന ലിങ്കിലെ സംഭവങ്ങൾ നടന്ന അന്നാണ് എന്റെ ചെറിയ പള്ളിക്കൂടത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി തന്റെ ദൈവത്തെ മറ്റൊരു കുട്ടി പരിഹസിച്ചു എന്നു പറഞ്ഞു നിറകണ്ണോടെ എന്റെ മുന്നിൽ എത്തിയത്.

മറ്റേ കുട്ടിയെ വിളിപ്പിക്കുകയും രണ്ടുപേരും തമ്മിലുള്ള കലഹത്തിന്റെ കാര്യങ്ങൾ കേൾക്കുകയും ചെയ്തു. നിങ്ങളുടെ ദൈവത്തിന് ചെറിയ മാരുതിക്കാർ മാത്രമേ ഉള്ളൂ ഞങ്ങളുടെ ദൈവത്തിന് കൂടുതൽ വാഹനങ്ങളും സമ്പത്തും ഉണ്ട് എന്നതാണ് പരിഹാസത്തിന്റെ മർമ്മം. പരിഹസിക്കപ്പെട്ട ദൈവം ബലാത്സംഗ കുറ്റത്തിന് ഇപ്പോൾ ജയിലിൽ കിടക്കുകയും, ഇടക്കിടെ പരോളിൽ ഇറങ്ങുകയും ചെയ്യുന്ന ആളാണ്. എങ്കിലും താൻ ദൈവമായി കണക്കാക്കുന്ന ഒരാളെ മറ്റൊരാൾ പരിഹസിച്ചു എന്ന പരാതി അധ്യാപകൻ എന്ന നിലയിൽ എനിക്ക് തള്ളിക്കളയാൻ ആവുമോ? രണ്ടു പേരെയും കാര്യങ്ങൾ പറഞ്ഞു സമാധാനിപ്പിച്ചു രമ്യതയിൽ വിട്ടു.

എന്നാൽ ദൈവം ഏകനാണ് എന്നു വിശ്വസിക്കുന്ന എന്റെ വ്യക്തിപരമായ മതധാരണയുമായി ഈ സംഭവങ്ങൾ കലാഹിക്കാതിരിക്കുമോ? ദൈവത്തിന്റെ പേരിൽ കലഹിച്ച രണ്ടു കൊച്ചു കുട്ടികളെ പറഞ്ഞു മനസിലാക്കി സമാധാനത്തിൽ വിട്ടയച്ചു എന്നു കരുതി എനിക്ക് ശാന്തി ഉണ്ടാവുമോ? എന്തെങ്കിലും വൈറൽ ആവുക എന്നത് സാമൂഹ്യ മാധ്യമങ്ങളുടെ ദുർഗതി അല്ല. അനാദി മുതലേ വൈറലാകാൻ കെൽപ്പുള്ള ഉപകരണമാണ് മനുഷ്യന്റെ നാവ്. അതിനാൽ തന്നെ ഇത്തരം കലഹങ്ങൾ സ്‌കൂൾ അന്തരീക്ഷത്തിന്റെ ശാന്തി കെടുത്താതിരിക്കാൻ ഒരു ദൈവശാസ്ത്ര ജാഗ്രതവബോധനം നടത്താൻ ഞാൻ തീരുമാനിക്കുകയും ഹിന്ദു-ക്രിസ്ത്യാനി-മുസൽമാൻ-സിഖ് ആദി, – പിന്നൊരാൾ യുക്തിവാദ സംഘത്തിലും പെട്ട – എന്റെ വിദ്യാർത്ഥികളോട് കഴിഞ്ഞ ദിവസം ദൈവം ഏകനാണ് എന്നും, ഒരു ദൈവവും മറ്റൊരു ദൈവത്തെക്കാളും വലുതോ ചെറുതോ അല്ല എന്നും പൊതുവായി പറഞ്ഞു മനസിലാക്കി കൊടുത്തു. (ദൈവം ഇല്ലാ എന്നും, ഉണ്ടില്ലാ എന്നും കരുതുന്നവർ എന്നോട് പൊറുക്കുക). പക്ഷെ ഞാൻ കുട്ടികളോട് പറഞ്ഞ മറ്റൊരു കാര്യം മതം വീട്ടിൽ വെച്ചിട്ടു വരിക എന്നതാണ്.

പക്ഷെ ഇന്ന് ഈ വാർത്ത വായിച്ചപ്പോൾ ഞാൻ തരിച്ചു പോയി. കുട്യോളാരും എന്റെ വിഡിയോ പകർത്തി പോലീസ് സ്റ്റേഷനിലേക്ക് പോയി എന്നെ അറസ്റ്റ് ചെയ്യിപ്പിച്ചില്ലല്ലോ! ആയുസ്സിനു മൂന്നാല് വർഷം കൂടി ദൈർഘ്യം ഉണ്ടെന്ന് തോന്നുന്നു. ഈ കുട്ടികൾ ഹൈസ്‌കൂളിൽ എത്തട്ടെ, അവർ എന്റ കാര്യം തീർപ്പാക്കിക്കോളും.

നാം എത്തപ്പെട്ട ദശാസന്ധി നാം തന്നെ ഓരോ ദിവസവും സൃഷ്ടിച്ചതാണല്ലോ എന്നോർക്കുമ്പോൾ കരയാനും കഴിയുന്നില്ല.

//Speaking to The Indian Express before his arrest, Dhole had said on Thursday afternoon, “I was teaching Bhakti Rasa… I wanted to convey that we can follow any religion because they are all one and equal. But some students were miffed with me as I had sent them out of class a couple of times for the nuisance they created, and they have amplified and construed my comments differently… They are students and I do not want to escalate the matter.”//

Leave a Reply

Your email address will not be published. Required fields are marked *