Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Your gateway to church and culture

You can have anything you want if you are willing to give up everything you have.

ഈ പോസ്റ്റ് ചെയ്തിരിക്കുന്ന ലിങ്കിലെ സംഭവങ്ങൾ നടന്ന അന്നാണ് എന്റെ ചെറിയ പള്ളിക്കൂടത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി തന്റെ ദൈവത്തെ മറ്റൊരു കുട്ടി പരിഹസിച്ചു എന്നു പറഞ്ഞു നിറകണ്ണോടെ എന്റെ മുന്നിൽ എത്തിയത്. മറ്റേ കുട്ടിയെ വിളിപ്പിക്കുകയും രണ്ടുപേരും തമ്മിലുള്ള കലഹത്തിന്റെ കാര്യങ്ങൾ കേൾക്കുകയും ചെയ്തു. നിങ്ങളുടെ ദൈവത്തിന് ചെറിയ മാരുതിക്കാർ മാത്രമേ ഉള്ളൂ ഞങ്ങളുടെ ദൈവത്തിന് കൂടുതൽ വാഹനങ്ങളും സമ്പത്തും ഉണ്ട് എന്നതാണ് പരിഹാസത്തിന്റെ മർമ്മം. പരിഹസിക്കപ്പെട്ട ദൈവം ബലാത്സംഗ കുറ്റത്തിന് ഇപ്പോൾ ജയിലിൽ കിടക്കുകയും,…

മത പരിവർത്തനം ഒരു വ്യക്തിയുടെ ജാതിയിൽ മാറ്റം വരുത്തില്ലെന്ന് കഴിഞ്ഞ ദിവസത്തെ ഒരു വിധിയിലൂടെ കേരള ഹൈക്കോടതി വ്യക്തമാക്കി. പട്ടികവർഗ സമുദായമായ ‘പണിയ’ സമുദായത്തിൽ പെട്ട ഒരു വ്യക്തി നൽകിയ ഹർജിയിന്മേലാണ് വിധി. ഹർജിക്കാരൻ പണിയ സമുദായത്തിലാണ് ജനിച്ചത്. ഗോത്രത്തിന് സ്വതേയുള്ള പിന്നാക്കാവസ്ഥയിലാണ് അദ്ദേഹം വളർന്നു വന്നത്. ഈ വ്യക്തിയുടെ പിതാവ് ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ പെട്ടയാളാണ്. ക്രിസ്ത്യാനിയാണ് എന്ന് തെളിയിക്കാൻ സമർപ്പിച്ച രേഖകളിൽ ഹർജിക്കാരൻ ഹിന്ദു പണിയ സമുദായത്തിൽ നിന്ന് മതം മാറിയതാണെന്ന് വെളിപ്പെടുത്തുന്നുണ്ട്.…

മധ്യപ്രദേശിലെ ഇൻഡോറിൽ ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വൈദികരുടെയും സന്യസ്തരുടെയും വിവരങ്ങളും കണക്കും രേഖപ്പെടുത്തി നൽകാൻ ഒരു പെർഫോമ കൊടുത്തു എന്നതാണ് ഇന്നത്തെ ചൂടുള്ള വാർത്ത. മുൻവർഷങ്ങളിൽ പല സ്ഥലങ്ങളിലും ഇത്തരം അനാവശ്യ നടപടികൾ സർക്കാരും അനുബന്ധ വിഭാഗങ്ങളും നടത്തിയിട്ടുണ്ട് സമൂഹങ്ങളെ അനാവശ്യമായി ഭയപ്പെടുത്തുക, സമൂഹ നിർമ്മിതിക്കായി അവർ ചെയ്തുവരുന്ന നിരവധി സേവന പ്രവർത്തനങ്ങളെ അവഗണിച്ചു അവരെ അന്യരായോ, വരത്തരായോ വേണ്ടാത്ത ജോലികളിൽ ഏർപ്പെടുന്നവരായോ ഒക്കെ ചിത്രീകരിക്കാൻ ഇത്തരം നടപടികൾക്ക് സാധിക്കും. ന്യൂനപക്ഷങ്ങളായ ഈ സമൂഹങ്ങൾ അരക്ഷിതാവസ്ഥയിലാവും. അവരുടെ…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി എന്ന സാങ്കേതിക വിദ്യ ആണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. കാലികമായുള്ള ട്രെൻഡിങ്ങുകൾ, അത് സാങ്കേതിക വിദ്യയിലാണെങ്കിലും സാംസ്‌കാരിക ലോകത്ത് ആണെങ്കിലും അവയെ പിന്തുടരുക, മനസിലാക്കുക, നമ്മുടെ ജീവിതത്തിനു എത്രമാത്രം പ്രയോജനകരമാണ് എന്ന് തിരിച്ചറിഞ്ഞു അവയെ പ്രയോഗത്തിൽ വരുത്തുക എന്നത് എന്റെ ഒരു സ്വഭാവമാണ്. കഴിഞ്ഞ രണ്ടു മാസങ്ങളിൽ നിർമ്മിത ബുദ്ധിയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് അറിയാൻ ശ്രമിക്കുകയായിരുന്നു. അത് തുറന്നു തരുന്ന അനന്തമായ സാധ്യതകളെ കുറിച്ച് അദ്‌ഭുതം കൂറുകയായിരുന്നു. അതിനിടയിൽ 2019…

അപ്രതീക്ഷിത മഴയിൽ ചിലയിടത്തൊക്കെ വെള്ളപ്പൊക്കമുണ്ടായ പഞ്ചാബിൽ പട്യാല എം പി പ്രെനീത് കൗർന്റെ നേതൃത്വത്തിൽ ഇന്നലെ ഒരു വിശേഷാൽ പൂജ നടന്നു. അലറി കുതിക്കുന്ന നദികളെ ശാന്തമാക്കാനുള്ള പാരമ്പര്യ വിധിയാലുള്ള പൂജ ആയിരുന്നു അത്. നാളെ ചാന്ദ്ര പര്യവേക്ഷണത്തിനു തയ്യാറെടുക്കുന്ന ഇന്ത്യയും ഇസ്രൊയും ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ റോക്കറ്റിന്റെ ചെറു മാതൃക കാണിക്ക വെക്കാൻ തിരുപ്പതി അമ്പലത്തിലേക്കു പോയിരിക്കുന്നു എന്നതാണ് മറ്റൊരു വാർത്ത. മുസ്ലിം തൊപ്പി അണിഞ്ഞുകൊണ്ട് ബെംഗളൂരു പൊതുഗതാഗത വാഹനം ഓടിച്ച ഡ്രൈവറുടെ തൊപ്പി എടുപ്പിക്കാൻ ഒരു…

ഈ ലേഖനത്തെ സംബന്ധിച്ചിടത്തോളം ‘വിജ്ഞാന സാക്ഷരത’ എന്നത് അത്ര രോചകമായ ഒരു തലക്കെട്ട് ആണെന്ന് തോന്നുന്നില്ല. സാക്ഷരതയെ നേരിട്ട് സംബന്ധിക്കുന്നതല്ല എങ്കിൽകൂടി സമീപകാല സാമൂഹ്യ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പക്ഷെ, ഈ വിഷയം നാം ചർച്ച ചെയ്തേ സാക്ഷരത എന്ന വാക്ക് മലയാളിക്ക് അപരിചിതമായിരിക്കില്ല. എന്നാൽ അതിന്റെ വിവക്ഷ അഥവാ സൂചിതർത്ഥം എല്ലാവരും ഒരേ പോലെ ആയിരിക്കില്ല എടുക്കുന്നത്. എഴുതാനും വായിക്കാനും ഉള്ള കഴിവ് എന്നതിനപ്പുറം സാക്ഷരതക്ക് അർത്ഥമില്ലെങ്കിലും, സാക്ഷരൻ എന്ന് സ്ഥാനാസ്ഥാനങ്ങളിൽ സദാ ഊറ്റം കൊള്ളുന്ന മലയാളി…

ബൈബിൾ കഥ അനുസരിച്ചു ബാബേലിലെ ജനങ്ങൾ സാങ്കേതിക തികവ് (ഇഷ്ടിക എന്ന മഹാ സംഭവം) ആർജ്ജിച്ച കാലത്താണ് ഭാഷകൾ ഭിന്നിച്ചത്. അവരുടെ അഹങ്കാരം കാരണം അവർക്കിട്ട് ദൈവം ഒന്നു താങ്ങിയതാണ് എന്നൊക്കെയുള്ള സരോപദേശം ആ കഥയിൽ നിന്ന് എടുക്കുന്നവർ ഉണ്ട്. ഏതായാലും വിവിധ ഭാഷകൾ ഉണ്ടായി എന്നതിനേക്കാൾ, ആളുകൾ തമ്മിൽ പരസ്പരം മനസിലാക്കാൻ സാധിക്കാത്ത വിധത്തിൽ ആശയക്കുഴപ്പം ഉണ്ടായി എന്ന സാരാംശം നമുക്ക് സ്വീകരിക്കാം. ഭാഷാ ഭിന്നതകളുടെ പല നൂറ്റാണ്ടുകൾക്ക് ശേഷം ക്രിസ്തു വന്നു. ഒരു പുതിയ…

മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ ഉന്മൂലനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്രൈസ്തവ വൈദികരും സന്യാസിനികളും അധികമായി ഉപയോഗിച്ച് കണ്ട ഒരു വാക്ക് ആണ് ഐക്യദാർഢ്യം എന്നത്. കത്തോലിക്കാ സഭയുടെ സാമൂഹ്യ പഠനങ്ങളിലെ ഒരു പ്രധാന പ്രമേയം ആണ് ഐക്യദാർഢ്യം. എന്നാൽ രാഷ്ട്രീയ പാർട്ടികൾ സാധാരണ ഉപയോഗിക്കുന്ന അർത്ഥത്തിലാണോ കത്തോലിക്കാ സഭ അത് ഉപയോഗിക്കുന്നത്? ഐക്യദാർഢ്യം എന്നത് പ്രധാനമായും രണ്ടു തരത്തിലാണ് ക്രൈസ്തവർ മനസിലാക്കുന്നത് എന്ന് തോന്നുന്നു. പീഡിതരോ ചൂഷിതരോ ആയ വ്യക്തികൾക്കോ സമൂഹങ്ങൾക്കോ വേണ്ടി പ്രാർത്ഥിക്കുക എന്നതാണ്…

കമ്യൂണിസത്തിന്റെ ഏറ്റവും വലിയ ശത്രു ദൈവവും മതവുമാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ആധാരശില പദാർത്ഥവാദം അഥവാ മറ്റീരിയലിസം ആണ്. അതായത് ദൃശ്യപ്രപഞ്ചം പദാർത്ഥം ആണ്, അതിനാൽ തന്നെ ആത്മാവ്, ചൈതന്യം, എന്നിവ ഒന്നും സ്ഥിതി ചെയ്യുന്നില്ല. അതേ കാരണത്താൽ തന്നെ അവയെ സൃഷ്‌ടിച്ച ദൈവം എന്ന ശക്തിയെ അവർ നിഷേധിക്കുന്നു. മതത്തെ നിഷേധിക്കാനുള്ള മാർക്സിന്റെ കാരണം പ്രധാനമായും അക്കാലത്ത് സഭ ഫ്യൂഡൽ ക്രമങ്ങളെ പരിപാലിച്ചിരുന്നു എന്നതായിരുന്നു. മനുഷ്യന്റെ ദാരിദ്ര്യത്തിനും, വർഗ്ഗ വിവേചനത്തിനും കാരണം മതമായിരുന്നു എന്ന് കരുതിയ മാർക്‌സും,…

വായിക്കുമ്പോഴൊക്കെ ആശയക്കുഴപ്പത്തിൽ വീണു പോകുന്ന ഒരു വാക്യമാണ് ഇത്. തോമാശ്ലീഹാ പറഞ്ഞതായി കരുതുന്ന ഈ വാക്യം ക്രൈസ്തവ രക്തസാക്ഷിത്വത്തെ സാധൂകരിക്കാൻ ധാരാളമായി ഉപയോഗിക്കപെടുന്നുണ്ട്. തീർച്ചയായും രക്തസാക്ഷിത്വത്തിന്റെ ഒരു തലം ഈ വാക്യത്തിന് ഉണ്ട്. എന്നാൽ അതിലും ആഴത്തിലുള്ള അർത്ഥങ്ങൾ ഈ ഭാഗത്തു നിന്ന് കണ്ടെടുക്കാം വാക്യത്തിലെ ‘അവൻ’ സർവ്വനാമമാണ് പ്രശ്നകാരി. ആരാണ് ഈ അവൻ? യോഹന്നാന്റെ സുവിശേഷത്തിലെ 11 ആം അധ്യായത്തിൽ പരാമർശിക്കുന്ന ലാസറിന്റെ മരണമാണ് സന്ദർഭം. മൃതനായ ലാസറിനെ ഉയിർപ്പിക്കാൻ ഈശോ ഗലീലിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നു.…