Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Your gateway to church and culture

You can have anything you want if you are willing to give up everything you have.

കേരളത്തിലെ സീറോ മലബാർ സഭയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടു ഏതാണ്ട് നാലഞ്ചു വർഷങ്ങൾ ആകുന്നു. പരിഹരിക്കപ്പെടുന്നതിനു പകരം അത് ഒന്നൊന്നായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സർവാഭരണ വിഭൂഷിതയായ ഒരു വധുവിനെ പോലെ പരിലസിക്കേണ്ട സഭയുടെ മുഖത്തെ കറുത്ത കറയാണ് അടഞ്ഞു കിടക്കുന്ന ഒരു കത്തീഡ്രൽ ദേവാലയം രൂപതയിലെ വൈദികർ രണ്ടാമതൊരു നീതിയജ്ഞം നടത്തുകയാണ്. സഭയിലെ പല പ്രശ്നങ്ങളെക്കുറിച്ചും ഞാൻ പലവുരു എഴുതിയിട്ടുണ്ടെങ്കിലും എറണാകുളം രൂപതയുടെ പ്രശ്നങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ഒരു ലേഖനം പോലും ഇത് വരെയും എഴുതിയിട്ടില്ല.…

വായിക്കുമ്പോഴൊക്കെ ആശയക്കുഴപ്പത്തിൽ വീണു പോകുന്ന ഒരു വാക്യമാണ് ഇത്. തോമാശ്ലീഹാ പറഞ്ഞതായി കരുതുന്ന ഈ വാക്യം ക്രൈസ്തവ രക്തസാക്ഷിത്വത്തെ സാധൂകരിക്കാൻ ധാരാളമായി ഉപയോഗിക്കപെടുന്നുണ്ട്. തീർച്ചയായും രക്തസാക്ഷിത്വത്തിന്റെ ഒരു തലം ഈ വാക്യത്തിന് ഉണ്ട്. എന്നാൽ അതിലും ആഴത്തിലുള്ള അർത്ഥങ്ങൾ ഈ ഭാഗത്തു നിന്ന് കണ്ടെടുക്കാം വാക്യത്തിലെ ‘അവൻ’ സർവ്വനാമമാണ് പ്രശ്നകാരി. ആരാണ് ഈ അവൻ? യോഹന്നാന്റെ സുവിശേഷത്തിലെ 11 ആം അധ്യായത്തിൽ പരാമർശിക്കുന്ന ലാസറിന്റെ മരണമാണ് സന്ദർഭം. മൃതനായ ലാസറിനെ ഉയിർപ്പിക്കാൻ ഈശോ ഗലീലിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നു.…

സാമൂഹ്യ മാധ്യമങ്ങളിൽ തെളിയാറുള്ള നിരവധി സന്ദേശങ്ങളിൽ പലതും ഫോർവേഡഡ് സന്ദേശങ്ങൾ ആയിരിക്കും. ഫോർവേഡ് ചെയ്തു കഴിഞ്ഞിട്ട് പോലും പലരും തിരിച്ചറിയാറില്ല അത് ഒരു ഫെയ്ക്ക് വ്യക്തി എഴുതിയ ഫെയ്ക് അറിവ് ആയിരുന്നു എന്ന്. വർഗ്ഗീയമായി നാം വളരെ അധികം ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത് അത്തരം സന്ദേശങ്ങൾ ഉണ്ടാക്കുന്ന പ്രഭാവം ദൂരവ്യാപകമാണ്. കത്തോലിക്കാ മാനേജ്മെന്റിന്റെ കീഴിൽ ഉള്ള ഒരു കോളേജിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അഹിതമായ ചില സംഭവങ്ങൾക്ക് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ടായിട്ടുള്ള സന്ദേശ വിനിമയങ്ങൾ അത്യന്തം വിഭാഗീയത…