Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Your gateway to church and culture

You can have anything you want if you are willing to give up everything you have.

ഈ പോസ്റ്റ് ചെയ്തിരിക്കുന്ന ലിങ്കിലെ സംഭവങ്ങൾ നടന്ന അന്നാണ് എന്റെ ചെറിയ പള്ളിക്കൂടത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി തന്റെ ദൈവത്തെ മറ്റൊരു കുട്ടി പരിഹസിച്ചു എന്നു പറഞ്ഞു നിറകണ്ണോടെ എന്റെ മുന്നിൽ എത്തിയത്. മറ്റേ കുട്ടിയെ വിളിപ്പിക്കുകയും രണ്ടുപേരും തമ്മിലുള്ള കലഹത്തിന്റെ കാര്യങ്ങൾ കേൾക്കുകയും ചെയ്തു. നിങ്ങളുടെ ദൈവത്തിന് ചെറിയ മാരുതിക്കാർ മാത്രമേ ഉള്ളൂ ഞങ്ങളുടെ ദൈവത്തിന് കൂടുതൽ വാഹനങ്ങളും സമ്പത്തും ഉണ്ട് എന്നതാണ് പരിഹാസത്തിന്റെ മർമ്മം. പരിഹസിക്കപ്പെട്ട ദൈവം ബലാത്സംഗ കുറ്റത്തിന് ഇപ്പോൾ ജയിലിൽ കിടക്കുകയും,…

കേരളം പാലിച്ചു പോരുന്ന ഏറ്റവും വൃത്തികെട്ട ദുരാചാരം ആണ് മാപ്പ് പറച്ചിൽ. മാസത്തിൽ നാല് മാപ്പ് വീതം പറഞ്ഞിട്ടു ഒരു ഉളുപ്പും ഇല്ലാതെ ഇരിക്കാൻ നിങ്ങൾക്ക് നാണമില്ലേ? ആറു വയസുകാരിയെ മാർക്കറ്റിൽ കൊന്നിട്ടാൽ മാപ്പ്. പരീക്ഷ കഴിഞ്ഞിറങ്ങുന്ന യുവതിയെ വണ്ടിയിടിച്ചു കൊല്ലുമ്പോൾ മാപ്പ് മാതാപിതാക്കളെ പുത്രൻ കൊല്ലുമ്പോൾ മാപ്പ് ഭർത്താവ് ഭാര്യയുടെ കഴുത്തു വെട്ടുമ്പോൾ മാപ്പ് ആശുപത്രിയിൽ യുവതിയായ ഡോക്ടറിനെ കൊല്ലുമ്പോൾ മാപ്പ് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് മരത്തിൽ കെട്ടി തൂക്കിയിട്ട് മാപ്പ്. വിശപ്പ് മൂത്ത പാവപ്പെട്ടവൻ…

ഭൂമിയിൽ ആകെ രണ്ടു പക്ഷമേ ഉള്ളൂ. പീഡിതർ പീഡകർ പീഡിതരുടെ കൂടെ അല്ലാത്തവർ എല്ലാം പീഡകർ ആണ്. പീഡിതർ: ദരിദ്രർ, ദുർബലർ, സ്ത്രീകൾ, കുട്ടികൾ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവർ. പീഡകർ: മേൽപറഞ്ഞ വിഭാഗങ്ങളെ മനസികമായോ, ശരീരികമായോ, സമൂഹ്യമായോ, സാമ്പത്തികമായോ ഞെരുക്കുന്നവർ, അതിന് ഒത്താശ ചെയ്യുന്നവർ, ആ പ്രവർത്തികളെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്നവർ, പീഡനം നടക്കുന്നു എന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്തവർ, തിരിച്ചറിഞ്ഞിട്ടും അത് അംഗീകരിക്കാത്തവർ, പീഡകരെ ന്യായീകരിക്കുന്നവർ, പീഡിതർക്കായി ഒന്നും ചെയ്യാത്തവർ, മൗനം പൂണ്ടിരിക്കുന്നവർ. മണിപ്പൂർ ഒരു…

അപ്രതീക്ഷിത മഴയിൽ ചിലയിടത്തൊക്കെ വെള്ളപ്പൊക്കമുണ്ടായ പഞ്ചാബിൽ പട്യാല എം പി പ്രെനീത് കൗർന്റെ നേതൃത്വത്തിൽ ഇന്നലെ ഒരു വിശേഷാൽ പൂജ നടന്നു. അലറി കുതിക്കുന്ന നദികളെ ശാന്തമാക്കാനുള്ള പാരമ്പര്യ വിധിയാലുള്ള പൂജ ആയിരുന്നു അത്. നാളെ ചാന്ദ്ര പര്യവേക്ഷണത്തിനു തയ്യാറെടുക്കുന്ന ഇന്ത്യയും ഇസ്രൊയും ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ റോക്കറ്റിന്റെ ചെറു മാതൃക കാണിക്ക വെക്കാൻ തിരുപ്പതി അമ്പലത്തിലേക്കു പോയിരിക്കുന്നു എന്നതാണ് മറ്റൊരു വാർത്ത. മുസ്ലിം തൊപ്പി അണിഞ്ഞുകൊണ്ട് ബെംഗളൂരു പൊതുഗതാഗത വാഹനം ഓടിച്ച ഡ്രൈവറുടെ തൊപ്പി എടുപ്പിക്കാൻ ഒരു…

കമ്യൂണിസത്തിന്റെ ഏറ്റവും വലിയ ശത്രു ദൈവവും മതവുമാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ആധാരശില പദാർത്ഥവാദം അഥവാ മറ്റീരിയലിസം ആണ്. അതായത് ദൃശ്യപ്രപഞ്ചം പദാർത്ഥം ആണ്, അതിനാൽ തന്നെ ആത്മാവ്, ചൈതന്യം, എന്നിവ ഒന്നും സ്ഥിതി ചെയ്യുന്നില്ല. അതേ കാരണത്താൽ തന്നെ അവയെ സൃഷ്‌ടിച്ച ദൈവം എന്ന ശക്തിയെ അവർ നിഷേധിക്കുന്നു. മതത്തെ നിഷേധിക്കാനുള്ള മാർക്സിന്റെ കാരണം പ്രധാനമായും അക്കാലത്ത് സഭ ഫ്യൂഡൽ ക്രമങ്ങളെ പരിപാലിച്ചിരുന്നു എന്നതായിരുന്നു. മനുഷ്യന്റെ ദാരിദ്ര്യത്തിനും, വർഗ്ഗ വിവേചനത്തിനും കാരണം മതമായിരുന്നു എന്ന് കരുതിയ മാർക്‌സും,…

ഒരു ബഹുമുഖ സാംസ്കാരിക സമൂഹത്തിൽ ജീവിക്കുന്ന വ്യക്തികൾ എന്ന നിലയിൽ നാം ആർജ്ജിച്ചെടുക്കേണ്ട സിദ്ധികളെ കുറിച്ചുള്ള ചർച്ചയുടെ അവസാന ഭാഗമാണ് ഇത്. തങ്ങളുടെ സാംസ്‌കാരിക തനിമയുടെ ഒരു കുട്ട സൃഷ്ടിച്ചു അതിനുള്ളിൽ ഒതുങ്ങിയിരിക്കേണ്ടവരല്ല ക്രൈസ്തവർ. മലമുകളിൽ പ്രതിഷ്ഠിക്കപ്പെട്ട ദീപങ്ങളാണല്ലോ അവർ. തങ്ങളുടെ സദ്പ്രവർത്തികളാണ് ലോകത്തെ ക്രിസ്തുവിലേക്ക് ക്ഷണിക്കേണ്ടത്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ബഹുമുഖ സംസ്കാരത്തിൽ ജീവിക്കാനും, ഇതര സംസ്കാരങ്ങളെ ബഹുമാനിക്കാനും സൗഹാർദ്ദത്തിൽ കഴിയാനും വിശുദ്ധ ഗ്രന്ഥത്തിൽ തന്നെ നിർദേശങ്ങളും ഉപദേശങ്ങളും ഉണ്ട്. അത്തരത്തിൽ ഒന്ന് പൗലോസ് ശ്ലീഹ റോമാക്കാർക്ക്…

നാം വലിയ തോതിൽ ബഹു സംസ്കാര സമൂഹത്തിലാണ് ജീവിക്കുന്നത്. സാംസ്കാരിക വിഭാഗങ്ങൾ അവരുടെ സാംസ്കാരിക പാരമ്പര്യങ്ങളെ കൂടുതൽ ധൃഢതരവും പ്രത്യക്ഷവും ആക്കുമ്പോൾ ഇതര സാംസ്കാരിക വിഭാഗങ്ങളോട് ആളുകൾ വിവിധ തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാക്കുക സ്വാഭാവികമാണ്. രണ്ടു പുസ്തകങ്ങളിൽ വന്നിട്ടുള്ള ചില അറിവുകളെ അടിസ്ഥാനമാക്കി ആ ശൈലികൾ ചുരുക്കമായി ഇവിടെ പ്രതിപാദിക്കാം. ബഹു സംസ്കാര സിദ്ധികൾ ആർജ്ജിച്ചെടുക്കാൻ ഈ അറിവുകൾ അനിവാര്യമാണ്. മാറ്റത്തെ നാം എങ്ങനെ ഉൾക്കൊള്ളുന്നു എന്നതാണ് ആദ്യത്തെ വിഷയം. ഭിന്നമായ ഒരു സാംസ്കാരം ഒരാളെ സംബന്ധിച്ച്…

(മൾട്ടി കൾച്ചറൽ സ്‌കിൽസ്) മലയാളി, മലയാളി എന്ന് പറഞ്ഞാൽ അച്ചിലിട്ടു വാർത്ത ഒരേ പോലിരിക്കുന്ന, ഒരേ പോലെ പെരുമാറുന്ന ഒരേ സ്വത്വം ഉള്ള മൂന്നരക്കോടി ജനമാണ് എന്നാണ് ഇപ്പോഴും നാം ധരിച്ചു വച്ചിരിക്കുന്നത്. അതിനാൽ തന്നെ, മലയാളി, കേരളീയത എന്നൊക്കെയുള്ള ക്ളീഷേ പ്രയോഗങ്ങൾ നമ്മുടെ മീഡിയ ഉള്ളടക്കങ്ങളിലും പ്രസംഗ ലേഖനങ്ങളിലും ആവർത്തിച്ച് കാണപ്പെടാറുമുണ്ട്. ഗ്ലോബലൈസേഷന്റെ വലിയൊരു പ്രഭാവം അത് വ്യക്തികളുടെയും ഉത്പന്നങ്ങളുടയും മൊബിലിറ്റി (ഗതാഗതം) വർദ്ധമാനമാക്കി എന്നതാണ്. അങ്ങനെ മാർഷൽ മക്‌ലൂഹൻ പ്രവചിച്ച ആഗോള ഗ്രാമം (ഗ്ലോബൽ…

ക്രൈസ്തവരെ പ്രതിനിധീകരിക്കുന്നു എന്ന മട്ടിൽ ഡസൻ കണക്കിന് സാമൂഹ്യ മാധ്യമ പേജുകളും, ചാനലുകളും, സൈറ്റുകളും ഉണ്ടായി എന്നതാണ് ക്രൈസ്തവ സഭകളെ സംബന്ധിച്ചിടത്തോളം കോവിഡ് കാല വളർച്ച. സേന, മാർഗം, ശബ്ദം എന്നൊക്കെയുള്ള വാല് വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഈ പേജുകളും സൈറ്റുകളും ആരാണ് നടത്തുന്നത് എന്നു പലർക്കും അറിയില്ല എന്ന് മാത്രമല്ല, ഇവയ്ക്കൊന്നും സഭയുടെ അംഗീകാരം ഉള്ളതായി എനിക്ക് അറിയില്ല. മുഖ്യധാരാ സഭകളുടെ പേജുകൾ, കെ സി ബി സി, ജാഗ്രത കമ്മീഷൻ, കെ സി വൈ എം…