Dr. Jose Vallikatt

Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Mary Taylor

You can have anything you want if you are willing to give up everything you have.

Category: Media

  • നിർമ്മിത ബുദ്ധിയിലെ പരിശുദ്ധാത്മാവ്

    നിർമ്മിത ബുദ്ധിയിലെ പരിശുദ്ധാത്മാവ്

    കേരളത്തിലെ സീറോ മലബാർ സഭയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടു ഏതാണ്ട് നാലഞ്ചു വർഷങ്ങൾ ആകുന്നു. പരിഹരിക്കപ്പെടുന്നതിനു പകരം അത് ഒന്നൊന്നായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സർവാഭരണ വിഭൂഷിതയായ ഒരു വധുവിനെ പോലെ പരിലസിക്കേണ്ട സഭയുടെ മുഖത്തെ കറുത്ത കറയാണ് അടഞ്ഞു കിടക്കുന്ന ഒരു കത്തീഡ്രൽ ദേവാലയം രൂപതയിലെ വൈദികർ രണ്ടാമതൊരു നീതിയജ്ഞം നടത്തുകയാണ്. സഭയിലെ പല പ്രശ്നങ്ങളെക്കുറിച്ചും ഞാൻ പലവുരു എഴുതിയിട്ടുണ്ടെങ്കിലും എറണാകുളം രൂപതയുടെ പ്രശ്നങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ഒരു ലേഖനം പോലും ഇത് വരെയും എഴുതിയിട്ടില്ല.…

  • വിജ്ഞാന സാക്ഷരത

    വിജ്ഞാന സാക്ഷരത

    ഈ ലേഖനത്തെ സംബന്ധിച്ചിടത്തോളം ‘വിജ്ഞാന സാക്ഷരത’ എന്നത് അത്ര രോചകമായ ഒരു തലക്കെട്ട് ആണെന്ന് തോന്നുന്നില്ല. സാക്ഷരതയെ നേരിട്ട് സംബന്ധിക്കുന്നതല്ല എങ്കിൽകൂടി സമീപകാല സാമൂഹ്യ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പക്ഷെ, ഈ വിഷയം നാം ചർച്ച ചെയ്തേ സാക്ഷരത എന്ന വാക്ക് മലയാളിക്ക് അപരിചിതമായിരിക്കില്ല. എന്നാൽ അതിന്റെ വിവക്ഷ അഥവാ സൂചിതർത്ഥം എല്ലാവരും ഒരേ പോലെ ആയിരിക്കില്ല എടുക്കുന്നത്. എഴുതാനും വായിക്കാനും ഉള്ള കഴിവ് എന്നതിനപ്പുറം സാക്ഷരതക്ക് അർത്ഥമില്ലെങ്കിലും, സാക്ഷരൻ എന്ന് സ്ഥാനാസ്ഥാനങ്ങളിൽ സദാ ഊറ്റം കൊള്ളുന്ന മലയാളി…

  • തൊപ്പിയിടുന്ന കേരളം

    തൊപ്പിയിടുന്ന കേരളം

    തൊപ്പി എന്ന് പേരുള്ള ഒരു പയ്യൻ അലോസരപ്പെടുത്തുന്ന വിഡിയോകൾ ഇട്ടു സമൂഹത്തിലെ വലിയൊരു വിഭാഗം കുട്ടികളുടെയും യുവാക്കളുടെയും ഹരമായി മാറുന്നു എന്നതായിരുന്നു ഇന്നലെ പലരുടെയും വൈഷമ്യം. സ്തോഭമോ ആശങ്കയോ ഉണ്ടായിട്ടു കാര്യമില്ല. ആ യാഥാർഥ്യത്തെ സമചിത്തതയോടെ അഭിമുഖീകരിക്കുകയാണ് വേണ്ടത്. തൊപ്പി ഒരു പ്രതീകം മാത്രമാണ്. അചിന്ത്യമാം വിധം മാറിക്കഴിഞ്ഞ കേരള സംസ്കാരത്തിന്റെ പ്രതീകമാണ് അത്. ജീവിതത്തെ ശാക്തിക ബന്ധങ്ങളുടെ വിലപേശൽ (പവർ റിലേഷൻസിന്റെ നെഗോസിയേഷൻ) ആയിട്ടാണ് മിക്ക സാമൂഹ്യ ശാസ്ത്രജ്ഞരും രാഷ്ട്രീയ പണ്ഡിതരും കണ്ടിരിക്കുന്നത്. അധീശത്വം നേടിയെടുക്കാൻ…

  • സഭ എന്ന സാമുദായിക ക്ലബ്

    സഭ എന്ന സാമുദായിക ക്ലബ്

    ക്രൈസ്തവരെ പ്രതിനിധീകരിക്കുന്നു എന്ന മട്ടിൽ ഡസൻ കണക്കിന് സാമൂഹ്യ മാധ്യമ പേജുകളും, ചാനലുകളും, സൈറ്റുകളും ഉണ്ടായി എന്നതാണ് ക്രൈസ്തവ സഭകളെ സംബന്ധിച്ചിടത്തോളം കോവിഡ് കാല വളർച്ച. സേന, മാർഗം, ശബ്ദം എന്നൊക്കെയുള്ള വാല് വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഈ പേജുകളും സൈറ്റുകളും ആരാണ് നടത്തുന്നത് എന്നു പലർക്കും അറിയില്ല എന്ന് മാത്രമല്ല, ഇവയ്ക്കൊന്നും സഭയുടെ അംഗീകാരം ഉള്ളതായി എനിക്ക് അറിയില്ല. മുഖ്യധാരാ സഭകളുടെ പേജുകൾ, കെ സി ബി സി, ജാഗ്രത കമ്മീഷൻ, കെ സി വൈ എം…