Dr. Jose Vallikatt

Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Mary Taylor

You can have anything you want if you are willing to give up everything you have.

നിർമ്മിത ബുദ്ധി

Posted by

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി എന്ന സാങ്കേതിക വിദ്യ ആണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. കാലികമായുള്ള ട്രെൻഡിങ്ങുകൾ, അത് സാങ്കേതിക വിദ്യയിലാണെങ്കിലും സാംസ്‌കാരിക ലോകത്ത് ആണെങ്കിലും അവയെ പിന്തുടരുക, മനസിലാക്കുക, നമ്മുടെ ജീവിതത്തിനു എത്രമാത്രം പ്രയോജനകരമാണ് എന്ന് തിരിച്ചറിഞ്ഞു അവയെ പ്രയോഗത്തിൽ വരുത്തുക എന്നത് എന്റെ ഒരു സ്വഭാവമാണ്. കഴിഞ്ഞ രണ്ടു മാസങ്ങളിൽ നിർമ്മിത ബുദ്ധിയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് അറിയാൻ ശ്രമിക്കുകയായിരുന്നു. അത് തുറന്നു തരുന്ന അനന്തമായ സാധ്യതകളെ കുറിച്ച് അദ്‌ഭുതം കൂറുകയായിരുന്നു.

അതിനിടയിൽ 2019 ൽ ജോൺ ബ്രോക്ക്മാൻ എഡിറ്റു ചെയ്ത “പോസിബിൾ മൈൻഡ്സ്: 25 വേയ്‌സ് ഓഫ് ലുക്കിംഗ് അറ്റ് എ ഐ” എന്ന പുസ്തകം ശ്രദ്ധയിൽ പെട്ട്. ഈ മേഖലയിൽ ഗവേഷണം നടത്തുന്ന വിവിധ ചിന്തകരുടെയും വിദഗ്ധരുടെയും ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. നിർമ്മിത ബുദ്ധിയുടെ സാധ്യതകളെ കുറിച്ചും, അത് ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ചും ഇനിയും ഏറെ കാര്യങ്ങൾ പുറത്തു വരാനുണ്ട്. എന്നിരുന്നാലും ഈ പുസ്തകത്തിലെ ചില പ്രധാന ആശയങ്ങൾ നിങ്ങളുമായി പങ്കു വെക്കട്ടെ.

പുസ്തകത്തിലെ ഏറ്റവും പ്രധാനമായ 5 കാര്യങ്ങളെ ഇങ്ങനെ ചുരുക്കി പറയാം:

  1. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് AI. അതിന്റെ വികസനത്തിന്റെ സാധ്യതകളെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്. ഉട്ടോപ്യൻ മുതൽ ഡിസ്റ്റോപ്പിയൻ വരെ AI-യ്ക്ക് സാധ്യമായ എല്ലാ ഭാവി സാധ്യതകളെയും ഈ പുസ്തകം സ്പർശിക്കുന്നുണ്ട്. ഉട്ടോപ്യ എന്നാൽ ഒരു ആദർശ ലോകവും, ഡിസ്റ്റോപ്പിയ നാം ആഗ്രഹിക്കാത്തതും ഭീതിദവുമായ ഒരു കല്പിത വ്യവസ്ഥിതിയെയോ ആണ് സൂചിപ്പിക്കുന്നത് എന്ന് ശ്രോതാക്കൾക്ക് അറിയാമെന്ന് കരുതുന്നു. AI ഒരു മൾട്ടി ഡിസിപ്ലിനറി മേഖലയാണ്: കമ്പ്യൂട്ടർ സയൻസ്, ന്യൂറോ സയൻസ്, ഫിലോസഫി, മറ്റ് മേഖലകൾ എന്നിവയിൽ നിന്നുള്ള സംഭാവനകൾ ഉൾപ്പെടെ, നിർമിതബുദ്ധി മനസ്സിലാക്കാൻ ആവശ്യമായ വൈവിധ്യമാർന്ന വീക്ഷണങ്ങളും വൈദഗ്ധ്യവും ഈ പുസ്തകം നൽകുന്നുണ്ട്.
  2. മനുഷ്യ ബുദ്ധിയെ ഒരു നിർവചനത്തിൽ ഒതുക്കാൻ കഴിയില്ല എന്നത് പോലെ തന്നെ നിർമ്മിത ബുദ്ധി എന്ന് പറയുന്നിടത്തെല്ലാം അതിനു ഒരു അർഥം മാത്രമല്ല ഉള്ളത്. വെത്യസ്ത മേഖലകളിൽ അതിനു വത്യസ്ത അർത്ഥങ്ങളും പ്രഭാവങ്ങളും ഉണ്ടാവാം. ഭാവിയിൽ AI എങ്ങനെ വികസിക്കുമെന്ന് പ്രവചിക്കാൻ ഇത് ബുദ്ധിമുട്ടാക്കുന്നു. നിർമ്മിത ബുദ്ധിയുടെ പുതിയ രൂപങ്ങളുടെ വികാസത്തിലേക്ക് ഇപ്പോഴുള്ള ഗവേഷണങ്ങൾ നയിച്ചേക്കാം. മനുഷ്യനായിരിക്കുക എന്നതിന്റെ അർത്ഥത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾക്കും ദര്ശനങ്ങൾക്കും ഇത് അഗാധമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.
  3. ഇപ്പോഴത്തെ ധാരണകൾ അനുസരിച്ചു നിർമ്മിത ബുദ്ധി ഒരു വാല്യൂ ന്യൂട്രൽ സംഗതിയാണ്. അതായത് നല്ലതും ചീത്തയുമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കപെടാനുള്ള കഴിവു അതിനുണ്ട്. സർഗ്ഗാത്മക മേഖലയിൽ ചിത്രങ്ങൾ രൂപപ്പെടുത്തുക, ടെക്സ്റ്റിനെ ശബ്ദമാക്കുക, പോലെയുള്ള ലഘു പരിപാടികളും, രോഗ നിർണയം, ചികിത്സ, ദാരിദ്ര്യ നിർമ്മാർജ്ജനം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ക്ഷോഭങ്ങളെ കുറിച്ചുള്ള മുന്നറിവുകൾ, അധ്യയനം അങ്ങനെ വിവിധ മേഖലകളിൽ എ ഐ മനുഷ്യ സമൂഹത്തെ സഹായിക്കും. എന്നാൽ മറുവശത്തു ക്രൈമുകൾ കൃത്യതയോടെ നിർവഹിക്കാനും, സൈബർ ലോകത്ത് ഭീകരമായ യുദ്ധം സൃഷ്ടിക്കാനും, സാമ്പത്തിക വ്യവസ്ഥിതിയെ തകിടം മറിക്കാനും ഒക്കെ എ ഐ ക്ക് സാധിച്ചേക്കാം. അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനൊപ്പം സമൂഹത്തിന് പ്രയോജനം ചെയ്യുന്നതിനായി AI എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്.
  4. നമ്മുടെ ജീവിതത്തിൽ AI യുടെ വർദ്ധിച്ചുവരുന്ന പങ്ക് കണക്കിലെടുക്കുമ്പോൾ, അതിന്റെ വികസനത്തെയും ഉപയോഗത്തെയും ചുറ്റിപ്പറ്റിയുള്ള സ്വകാര്യത, പക്ഷപാതം, ഉത്തരവാദിത്തം എന്നിവ പോലുള്ള ധാർമ്മിക വശങ്ങളെ കുറിച്ച് പുസ്തകം പ്രതിപാദിക്കുന്നുണ്ട്. മനുഷ്യന്റെ നിലനിൽപിന് തന്നെ വെല്ലുവിളി ഉയർത്താനുള്ള സാധ്യത അതിന് ഉണ്ടെന്നിരിക്കെ അത് മുന്നോട്ടു വെക്കുന്ന ധാർമ്മിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഇപ്പോൾ തന്നെ ചിന്തിക്കാൻ തുടങ്ങണം. AI കൂടുതൽ വികസിതവും ശക്തവുമാകുമ്പോൾ, അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അത് കൊണ്ട് തന്നെ ഈ അപകടസാധ്യതകൾ യാഥാർത്ഥ്യമാകുന്നത് തടയാൻ എ ഐ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുകയും നിയമനിർമ്മാണം നടത്തുകയും ചെയ്യുക എന്നതും നമ്മുടെ ഉത്തരവാദിത്വമാണ്.
  5. നിർമ്മിത ബുദ്ധി വന്നാൽ തൊഴിൽ സാദ്ധ്യതകൾ നഷ്ടമാവും എന്നതാണ് വലിയൊരു ആശങ്ക. എ ഐ ഒരു ശക്തമായ ഉപകരണമാണ് എങ്കിലും ഇത് മനുഷ്യന്റെ ബുദ്ധിക്ക് പകരമാവില്ല എന്നതാണ് ഇപ്പോഴുള്ള നമ്മുടെ അറിവ്. മനുഷ്യനും നിർമ്മിത ബുദ്ധിയും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യത കണ്ടെത്തി, അവ പരസ്പരം എങ്ങനെ പൂരകമാക്കാം എന്ന് വിശദമാക്കുന്നു. എല്ലാവർക്കും മികച്ച ഭാവി സൃഷ്ടിക്കാൻ AI-യുമായി ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.

നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകൾ എല്ലാവരും ഉപയോഗിച്ചാലും ഇല്ലെങ്കിലും, ഏതെങ്കിലും ഒക്കെ വിധത്തിൽ സമീപ ഭാവിയിൽ നിർമ്മിത ബുദ്ധിയാൽ നാം എല്ലാവരും സ്വാധീനിക്കപ്പെട്ടേക്കാം.

Leave a Reply

Your email address will not be published. Required fields are marked *