Jose Vallikatt is the Editor in Chief of LumenIndia, your gateway to Church and Culture in India.

Your gateway to church and culture

You can have anything you want if you are willing to give up everything you have.

ഒരു ബഹുമുഖ സാംസ്കാരിക സമൂഹത്തിൽ ജീവിക്കുന്ന വ്യക്തികൾ എന്ന നിലയിൽ നാം ആർജ്ജിച്ചെടുക്കേണ്ട സിദ്ധികളെ കുറിച്ചുള്ള ചർച്ചയുടെ അവസാന ഭാഗമാണ് ഇത്. തങ്ങളുടെ സാംസ്‌കാരിക തനിമയുടെ ഒരു കുട്ട സൃഷ്ടിച്ചു അതിനുള്ളിൽ ഒതുങ്ങിയിരിക്കേണ്ടവരല്ല ക്രൈസ്തവർ. മലമുകളിൽ പ്രതിഷ്ഠിക്കപ്പെട്ട ദീപങ്ങളാണല്ലോ അവർ. തങ്ങളുടെ സദ്പ്രവർത്തികളാണ് ലോകത്തെ ക്രിസ്തുവിലേക്ക് ക്ഷണിക്കേണ്ടത്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ബഹുമുഖ സംസ്കാരത്തിൽ ജീവിക്കാനും, ഇതര സംസ്കാരങ്ങളെ ബഹുമാനിക്കാനും സൗഹാർദ്ദത്തിൽ കഴിയാനും വിശുദ്ധ ഗ്രന്ഥത്തിൽ തന്നെ നിർദേശങ്ങളും ഉപദേശങ്ങളും ഉണ്ട്. അത്തരത്തിൽ ഒന്ന് പൗലോസ് ശ്ലീഹ റോമാക്കാർക്ക്…

നാം വലിയ തോതിൽ ബഹു സംസ്കാര സമൂഹത്തിലാണ് ജീവിക്കുന്നത്. സാംസ്കാരിക വിഭാഗങ്ങൾ അവരുടെ സാംസ്കാരിക പാരമ്പര്യങ്ങളെ കൂടുതൽ ധൃഢതരവും പ്രത്യക്ഷവും ആക്കുമ്പോൾ ഇതര സാംസ്കാരിക വിഭാഗങ്ങളോട് ആളുകൾ വിവിധ തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാക്കുക സ്വാഭാവികമാണ്. രണ്ടു പുസ്തകങ്ങളിൽ വന്നിട്ടുള്ള ചില അറിവുകളെ അടിസ്ഥാനമാക്കി ആ ശൈലികൾ ചുരുക്കമായി ഇവിടെ പ്രതിപാദിക്കാം. ബഹു സംസ്കാര സിദ്ധികൾ ആർജ്ജിച്ചെടുക്കാൻ ഈ അറിവുകൾ അനിവാര്യമാണ്. മാറ്റത്തെ നാം എങ്ങനെ ഉൾക്കൊള്ളുന്നു എന്നതാണ് ആദ്യത്തെ വിഷയം. ഭിന്നമായ ഒരു സാംസ്കാരം ഒരാളെ സംബന്ധിച്ച്…

(മൾട്ടി കൾച്ചറൽ സ്‌കിൽസ്) മലയാളി, മലയാളി എന്ന് പറഞ്ഞാൽ അച്ചിലിട്ടു വാർത്ത ഒരേ പോലിരിക്കുന്ന, ഒരേ പോലെ പെരുമാറുന്ന ഒരേ സ്വത്വം ഉള്ള മൂന്നരക്കോടി ജനമാണ് എന്നാണ് ഇപ്പോഴും നാം ധരിച്ചു വച്ചിരിക്കുന്നത്. അതിനാൽ തന്നെ, മലയാളി, കേരളീയത എന്നൊക്കെയുള്ള ക്ളീഷേ പ്രയോഗങ്ങൾ നമ്മുടെ മീഡിയ ഉള്ളടക്കങ്ങളിലും പ്രസംഗ ലേഖനങ്ങളിലും ആവർത്തിച്ച് കാണപ്പെടാറുമുണ്ട്. ഗ്ലോബലൈസേഷന്റെ വലിയൊരു പ്രഭാവം അത് വ്യക്തികളുടെയും ഉത്പന്നങ്ങളുടയും മൊബിലിറ്റി (ഗതാഗതം) വർദ്ധമാനമാക്കി എന്നതാണ്. അങ്ങനെ മാർഷൽ മക്‌ലൂഹൻ പ്രവചിച്ച ആഗോള ഗ്രാമം (ഗ്ലോബൽ…

തൊപ്പി എന്ന് പേരുള്ള ഒരു പയ്യൻ അലോസരപ്പെടുത്തുന്ന വിഡിയോകൾ ഇട്ടു സമൂഹത്തിലെ വലിയൊരു വിഭാഗം കുട്ടികളുടെയും യുവാക്കളുടെയും ഹരമായി മാറുന്നു എന്നതായിരുന്നു ഇന്നലെ പലരുടെയും വൈഷമ്യം. സ്തോഭമോ ആശങ്കയോ ഉണ്ടായിട്ടു കാര്യമില്ല. ആ യാഥാർഥ്യത്തെ സമചിത്തതയോടെ അഭിമുഖീകരിക്കുകയാണ് വേണ്ടത്. തൊപ്പി ഒരു പ്രതീകം മാത്രമാണ്. അചിന്ത്യമാം വിധം മാറിക്കഴിഞ്ഞ കേരള സംസ്കാരത്തിന്റെ പ്രതീകമാണ് അത്. ജീവിതത്തെ ശാക്തിക ബന്ധങ്ങളുടെ വിലപേശൽ (പവർ റിലേഷൻസിന്റെ നെഗോസിയേഷൻ) ആയിട്ടാണ് മിക്ക സാമൂഹ്യ ശാസ്ത്രജ്ഞരും രാഷ്ട്രീയ പണ്ഡിതരും കണ്ടിരിക്കുന്നത്. അധീശത്വം നേടിയെടുക്കാൻ…

‘എനിക്ക് നിന്നെ സഹായിക്കാൻ താത്പര്യമില്ല’ എന്നാണ് “ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം” എന്ന് പറയുന്നതിന്റെ അർത്ഥം എന്നാണ് പ്രാർത്ഥനയെ കുറിച്ചു അടുത്ത നാളുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രോൾ. പ്രാർത്ഥനയുടെ യഥാർത്ഥ അർത്ഥം അതല്ല എന്നും, അങ്ങനെ പറയുന്നവരെല്ലാം ആ അർത്ഥത്തിലാണ് അത് പറയുന്നത് എന്നും എനിക്ക് തോന്നാത്തതിനാൽ ആ ട്രോളിൽ അല്പം നൊമ്പരം കിട്ടാറുണ്ട്. പ്രാർത്ഥന എന്നു പറഞ്ഞു ഇക്കാലത്ത് പലരും കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ ആ ട്രോളിൽ അല്പമെങ്കിലും സത്യം ഇല്ലാതില്ലേ എന്നു തോന്നാറുണ്ട്. പ്രാർത്ഥനയെ പലരും…

സാമൂഹ്യ മാധ്യമങ്ങളിൽ തെളിയാറുള്ള നിരവധി സന്ദേശങ്ങളിൽ പലതും ഫോർവേഡഡ് സന്ദേശങ്ങൾ ആയിരിക്കും. ഫോർവേഡ് ചെയ്തു കഴിഞ്ഞിട്ട് പോലും പലരും തിരിച്ചറിയാറില്ല അത് ഒരു ഫെയ്ക്ക് വ്യക്തി എഴുതിയ ഫെയ്ക് അറിവ് ആയിരുന്നു എന്ന്. വർഗ്ഗീയമായി നാം വളരെ അധികം ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത് അത്തരം സന്ദേശങ്ങൾ ഉണ്ടാക്കുന്ന പ്രഭാവം ദൂരവ്യാപകമാണ്. കത്തോലിക്കാ മാനേജ്മെന്റിന്റെ കീഴിൽ ഉള്ള ഒരു കോളേജിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അഹിതമായ ചില സംഭവങ്ങൾക്ക് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ടായിട്ടുള്ള സന്ദേശ വിനിമയങ്ങൾ അത്യന്തം വിഭാഗീയത…

ക്രൈസ്തവരെ പ്രതിനിധീകരിക്കുന്നു എന്ന മട്ടിൽ ഡസൻ കണക്കിന് സാമൂഹ്യ മാധ്യമ പേജുകളും, ചാനലുകളും, സൈറ്റുകളും ഉണ്ടായി എന്നതാണ് ക്രൈസ്തവ സഭകളെ സംബന്ധിച്ചിടത്തോളം കോവിഡ് കാല വളർച്ച. സേന, മാർഗം, ശബ്ദം എന്നൊക്കെയുള്ള വാല് വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഈ പേജുകളും സൈറ്റുകളും ആരാണ് നടത്തുന്നത് എന്നു പലർക്കും അറിയില്ല എന്ന് മാത്രമല്ല, ഇവയ്ക്കൊന്നും സഭയുടെ അംഗീകാരം ഉള്ളതായി എനിക്ക് അറിയില്ല. മുഖ്യധാരാ സഭകളുടെ പേജുകൾ, കെ സി ബി സി, ജാഗ്രത കമ്മീഷൻ, കെ സി വൈ എം…

സമാധാന രാജാവിന്റെ ഭരണം നീതിനിഷ്ഠമാകുന്നത് അദ്ദേഹം പരിശുദ്ധാത്മാവിനാൽ പൂരിതനായി ഭരണം നടത്തുന്നത് കൊണ്ടാണ്. യെശയ്യാ 11: 2 ൽ നീതിനിഷ്ഠനായ രാജാവിന്റെ മേൽ പരിശുദ്ധാത്മാവ് വന്നു കഴിയുമ്പോൾ ഉണ്ടാകുന്ന പ്രഭാവങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ആ ഏഴു സംഗതികൾ പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ എന്ന പേരിൽ പ്രശസ്തമാണ്. ക്രൈസ്തവ ആത്മീയ ചര്യയുടെയും പുണ്യപൂർണതയുടെയും പ്രധാനപ്പെട്ട ചില കാര്യങ്ങൾ ആണ് ഇവ. എന്നാൽ അത്യന്തം പ്രായോഗികവും ജീവിത ഗന്ധിയുമായ ഇവയെ വളരെ അതിസ്വാഭാവികമായി ചിത്രീകരിക്കുക വഴി പാരമ്പര്യ ക്രൈസ്തവ പ്രചാരകരും മതാധ്യാപകരും…
Welcome to WordPress. This is your first post. Edit or delete it, then start writing!